kerala Kerala Trending

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ക്കായ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കുന്നമംഗലം : ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ലു.ആര്‍.ഡി.എം) കാലാവസ്ഥാ നിരീക്ഷണത്തില്‍ ജനകീയ ശാസ്ത്രത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ വിടവുകള്‍ നികത്താന്‍ ഒരുമിക്കുക’ എന്ന ഈ വര്‍ഷത്തെ ലോക കാലാവസ്ഥ ദിനത്തിന്റെ മുഖ്യ പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ ഡോ.മനോജ് എം.ജി ( സയന്റിസ്റ്റ് -ഉ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ് ഫെറിക് റഡാര്‍ റിസര്‍ച്ച് – കുസാറ്റ്) കാലാവസ്ഥാ വ്യതിയാനവും ദുരന്തലഘൂകരണവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ വിഷ്ണുദാസ് ( ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി എന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി), എബി ഇമ്മാനുവല്‍ (മീനച്ചില്‍ റിവര്‍& റയിന്‍ മോണിറ്ററിംഗ് നെറ്റ്വര്‍ക്ക്) എന്നിവര്‍ കാലാവസ്ഥാ നിരീക്ഷണത്തില്‍ ജനകീയ പങ്കാളിത്തത്തെ കുറിച്ച് ജനപ്രതിനിധികളുമായി സംവദിച്ചു. സി.ഡബ്ലു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ , ഡോ. ദൃശ്യ ടി.കെ , ഡോ. അമ്പിളി ജി.കെ. ഡോ അനില അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!