Kerala kerala

ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി

ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉൾപ്പെടെ ആകെ 1500 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. 2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി […]

Kerala

ലൈഫ് മിഷൻ കേസ് സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു രാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. റെഡ് ക്രസന്റും ലൈഫ് […]

News

ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് അയച്ചു

  • 29th September 2020
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് നല്‍കി. ഇന്ന് ഉച്ചയോടെയാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് അടുത്തമാസം അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തതായി വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ […]

Trending

ലൈഫ് മിഷൻ : വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന യൂണിടാക് ഫ്‌ളാറ്റ് പണി നിർത്തി

  • 28th September 2020
  • 0 Comments

ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി. രണ്ട് മണിക്കൂറോളം ആണ് പരിശോധന നടത്തിയത്. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. യൂണി ടാക്കിനായി കെഎസ്ഇബിയിൽ രണ്ട് ലക്ഷം രൂപ നഗരസഭയടച്ച രേഖകൾ എന്നിവ പിടിച്ചെടുത്തു. നഗരസഭാ അധികൃതരിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു. അതേസമയം ഫ്‌ളാറ്റ് പണി നിർത്തിവയ്ക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നൽകി. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമാണം […]

Kerala

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബി ഐ കേസെടുത്തു

  • 25th September 2020
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബി ഐ കേസെടുത്തു. എഫ്‌സിആര്‍എ നിയമപ്രകരാമാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സിബിഐ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു.

Kerala News

മാവൂര്‍ പൊന്‍പാറക്കുന്ന് ലൈഫ് മിഷന്‍ ഭവന സമുച്ചയം പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

  • 24th September 2020
  • 0 Comments

മാവൂര്‍ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമൊരുക്കുന്നത്. 6.16 കോടി […]

News

ലൈഫ് പദ്ധതി ; സെപ്റ്റംബർ ഒൻപത് വരെ അപേക്ഷ സമർപ്പിക്കാം

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഓൺ ലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം സെപ്റ്റംബർ ഒൻപത് വരെ നീട്ടി. ഇതുവരെ കോഴിക്കോട് ജില്ലയിൽ 28655 ഭവന രഹിത കുടുംബങ്ങളും 6928 ഭൂരഹിത കുടുംബങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിട്ടുണ്ട്. അർഹതയുള്ള എല്ലാ ഗുണഭോക്‌താക്കളും നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അക്ഷയ/ജനസേവന കേന്ദ്രങ്ങൾ വഴിയോ തദ്ദേശ സ്വയം ഭരണ സ്ഥാപന ഹെൽപ്പ് ഡെസ്ക് വഴിയോ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ചോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.

Kerala

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ആദ്യഘട്ടത്തിലെ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും അപേക്ഷിക്കാൻ അവസരം

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ […]

Local News

”എല്ലാം കുട്ടികള്‍ക്ക് വേണ്ടിയാണ്, അവര്‍ക്ക് ഞങ്ങളുടെ അവസ്ഥ വരരുത്” ജീവിതം വഴിമുട്ടി ഈ കുടുംബങ്ങള്‍

കോവിഡ് എന്ന മഹാമാരി ലോകത്താകെ പിടിമുറുക്കിയപ്പോള്‍ എല്ലാവരും ബുദ്ധിമുട്ടിലായി. നിത്യേന തൊഴില്‍ ചെയ്ത് അന്നത്തെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്നവര്‍ക്കാണ് ലോക്ഡൗണ്‍ ഏറെ ബാധിച്ചത്. വീട്ടില്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുമ്പോള്‍ സമ്പാദ്യമെന്ന് പറയാന്‍ ഒന്നും ഇല്ലാതെ പട്ടിണിയെ കൂട്ടുപിടിച്ച് ജീവിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. ജനിച്ച നാള്‍ മുതല്‍ കേരളത്തില്‍ ഒരു മലയാളിയായ് ജീവിക്കുന്ന തമിഴ് വംശജനാണ് ധനപാലന്‍. കുന്ദമംഗലം ബസ് സ്റ്റാന്റില്‍ ചെരിപ്പ് കുത്തിയായ് ജീവിക്കുന്ന ഇദ്ദേഹത്തിന് വീട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം […]

News

ലൈഫ് മിഷനില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റൊരു പദ്ധതി; മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെപോയ ഭവനരഹിതര്‍ക്കായി അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതിലുള്‍പ്പെടാത്ത മറ്റുള്ളവരുടെ പ്രശ്നവും പരിഹരിക്കുമെന്നും കണ്ണൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ ജില്ലാതലസംഗമത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മൂന്നുതരം ഗുണഭോക്താക്കളാണ് ലൈഫ് പദ്ധതിയില്‍. നേരത്തേയുള്ള പദ്ധതികളില്‍ സഹായം ലഭിച്ച്, പല കാരണങ്ങളാല്‍ നിര്‍മാണം ഇടയ്ക്കുവച്ചു നിന്നുപോയവര്‍ക്കാണ് ആദ്യ പരിഗണന. 54,183 പേരാണ് ഈ ഗണത്തില്‍ വരുന്നത്. ഇതില്‍ 96 […]

error: Protected Content !!