kerala Kerala

കൊല്ലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി

  • 15th November 2024
  • 0 Comments

കൊല്ലം: പത്തനാപുരം ചിതല്‍ വെട്ടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലര്‍ച്ചെ മൂന്നരയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു പ്രദേശവാസികള്‍. ചിതല്‍വെട്ടിയിലെ എസ്റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാര്‍ക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്. വനംവകുപ്പ് ക്യാമറയടക്കം സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് മൂന്നാം ദിവസം പുലി കുടുങ്ങി. പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നു വിടാനാണ് നീക്കം.

Kerala kerala

കോന്നി ഇഞ്ചപ്പാറയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി

  • 29th October 2024
  • 0 Comments

കോന്നി: കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. ഇഞ്ചപ്പാറ രാക്ഷസന്‍ പാറയ്ക്ക് സമീപമാണ് നാലുമാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് പുലി പെട്ടത്. പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.

Kerala kerala

മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി; ഭീതിയില്‍ നാട്ടുകാര്‍

  • 19th September 2024
  • 0 Comments

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.

kerala Kerala

പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു; മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് നിഗമനം

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയില്‍ കുടുങ്ങി പരിക്കേറ്റിരുന്നു. […]

Kerala kerala

മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ആശങ്കയില്‍ തോട്ടം തൊഴിലാളികള്‍

  • 23rd March 2024
  • 0 Comments

തൊടുപുഴ: മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറില്‍ വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിനോദ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്. ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

Local

പന്തീര്‍പാടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികള്‍; കാട്ടു പൂച്ചയാണെന്ന് വനംവകുപ്പ്

  • 22nd March 2024
  • 0 Comments

പന്തീര്‍പാടം ആന്നിക്കാട്ടില്‍ ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ കാല്‍പാട് പുലിയുടെതല്ലെന്ന് വനം വകുപ്പ്. കാട്ടു പൂച്ചയുടെതൊ മറ്റേതെങ്കിലും ജീവിയുടെയോ കാല്‍പാടാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശത്തെ സ്ത്രീയും പുരുഷനും പറഞ്ഞു. നീണ്ട വാലും വയറ് ഒട്ടിയ നിലയില്‍ ആണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് താമരശ്ശേരിഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് ആര്‍ ആര്‍ ടി വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജു. എസ് […]

Kerala

കൃഷിയിടത്തില്‍ കെട്ടിയ പശുവിനെ പുലി ആക്രമിച്ച് കൊന്നു; ആശങ്ക

  • 17th January 2024
  • 0 Comments

പാലക്കാട്: അട്ടപ്പാടി ആനക്കല്ലില്‍ കൃഷിയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിച്ച് കൊന്നു. ആനക്കല്‍ സ്വദേശി ശശിയുടെ പശുവിനെയാണ് ഇന്നലെ വൈകിട്ട് പുലി ആക്രമിച്ചത്. പശുവിന്റെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞത്. കഴിഞ്ഞയാഴ്ച അഗളി കോട്ടമേടിന് സമീപം ആട്ടിന്‍ കുട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഒരുമാസത്തിനിടെ അട്ടപ്പാടിയില്‍ മാത്രം അഞ്ചിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Kerala

പനമരത്ത് തോട്ടില്‍ വീണുകിടക്കുന്ന നിലയില്‍ പുള്ളിപ്പുലി

  • 30th December 2023
  • 0 Comments

വയനാട് പനമരത്തിനുസമീപം പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. തോട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മാറ്റി. പുലിയെ കുപ്പാടിയിലെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസമേഖലയില്‍ പുലി എത്തിയതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് വനം വകുപ്പ് വാച്ചര്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്.

Kerala

പന്തല്ലൂരില്‍ മൂന്ന് സ്ത്രീകളെ പുലി ആക്രമിച്ചു

  • 21st December 2023
  • 0 Comments

നീലഗിരി പന്തല്ലൂര്‍ എലമണ്ണ പ്രദേശത്ത് മൂന്ന് സ്ത്രീകളെ പുലി ആക്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചരിത, വള്ളിയമ്മാള്‍, ദുര്‍ഗ എന്നിവരെയാണ് പുള്ളിപ്പുലി അക്രമിച്ചത്.  ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിവാസി സ്തീകള്‍ക്ക് ആണ് പരിക്കേറ്റത്. തോട്ടം തൊഴിലാളികളാണ് ഇവര്‍. രാവിലെ സ്ത്രീകള്‍ ജോലിക്കു പോകുമ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് തടഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് പുലിയുടെയും […]

error: Protected Content !!