Kerala News

കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തി, ജോ ജോസഫിനെ പുകഴ്ത്തി മുഹമ്മദ് റിയാസ്

കൊച്ചി: തൃക്കാക്കരയില്‍ മാത്രമല്ല കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തിയാണ് ഡോ. ജോ ജോസഫെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കരയിലെ വിജയത്തിലൂടെ സംസ്ഥാനത്ത് എല്‍ ഡി എഫ് നൂറ് സീറ്റ് തികയ്ക്കുമെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധിയാണ് അദ്ദേഹം. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള മറ്റ് ഇടപെടലുകള്‍ക്കും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടെന്നും ജോ ജോസഫിനെ […]

Kerala News

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകില്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആള്‍; പിസി ജോര്‍ജ്

കൊച്ചി: തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ പ്രസംഗിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തൃക്കാക്കരയില്‍ ബിജെപി നിര്‍ണായക ശക്തിയാവില്ലെന്നും പിസി പറഞ്ഞു. […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണം; മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണമെന്നും എന്നാല്‍ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നുമാണ് മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദേശം. കൂടാതെ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ […]

Kerala News

തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജന്‍

തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിക്കുമെന്ന ഇ പി ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചു തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. തൃക്കാക്കരയില്‍ സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പില്‍ കെ റെയില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും […]

Entertainment News

എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ഇലത്താളം കൊട്ടി വിനായകനൊപ്പം പങ്കുചേർന്ന് ജോജുവും

  • 8th December 2021
  • 0 Comments

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി വിനായകനും നടന്‍ ജോജു ജോര്‍ജും. ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്.കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്..ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കുന്ന വിനായകനെ ലാല്‍ […]

Kerala News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്:ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫിന് പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫിന്; ഇടമലക്കുടിയില്‍ ബിജെപി

  • 8th December 2021
  • 0 Comments

സംസ്ഥാനത്തെ 32 വാർഡുകളിലെ തദ്ദേശഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി.ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി.ഇടമലക്കുടിയിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു.പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ഡോ അജേഷ് മനോഹര്‍ വിജയിച്ചത്.എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് […]

Kerala News

പൂവച്ചലില്‍ യുഡിഎഫിന് ബിജെപി പിന്തുണ;അവിശ്വാസം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

  • 6th December 2021
  • 0 Comments

പൂവച്ചാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി.23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 വാര്‍ഡുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴും, ബി.ജെ.പിക്ക് ആറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്നുമായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തായിരുന്നു പൂവച്ചാല്‍. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചു.ഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. ഒന്‍പതിനെതിരെ പതിനാല് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.ബുധനാഴ്ചയാണ് പ്രസിഡന്റ് […]

Kerala News

ആദ്യഘട്ടത്തില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍;കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിൽ

ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. 27 വര്‍ഷത്തോളം കാലമായി എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന ഐഎന്‍എലിന് കിട്ടിയ അംഗീകാരമാണ് ഇതെന്നാണ് നേതാക്കളുടെ പ്രതികരണം.രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ […]

Kerala News

പരാജയത്തിൽ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കോവിഡ് ഇടതിന് അനുഗ്രഹമായി; കെ സുധാകരൻ

പരാജയത്തില്‍ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ഭംഗിയായി നടത്തി. ഇനിയുള്ള നടപടികള്‍ സമയമെടുത്ത് ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ […]

Kerala News

എൽ ഡി എഫ് വോട്ടർമാർക്ക് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം; ഷിബു ബേബി ജോണ്‍തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

  • 4th April 2021
  • 0 Comments

കൊല്ലം ചവറയില്‍ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം. മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് പരാതി. ഫേസ്ബുക്കിലും ഇതിനെകുറിച്ച് കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജിത് വിജയന്റെ പേരില്‍ ഉള്ള മദ്യശാലയില്‍ നിന്ന് ടോക്കണ്‍ വഴിയാണ് വിതരണം എന്നാണ് ആക്ഷേപം . യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വിഡിയോ തെളിവുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി..42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നുവെന്നും പരാതിയില്‍ പറയുന്നു

error: Protected Content !!