എന്‍.സി.പിയില്‍ ചേര്‍ന്ന് ലതികാ സുഭാഷ്
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത് വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ചത്. എന്‍.സി.പി കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.കോണ്‍ഗ്രസില്‍ ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ലതികാ സുഭാഷ് പറഞ്ഞു.എന്‍.സി.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ […]