പറക്കലിനിടെ യന്ത്ര തകരാര്‍; ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലിറക്കി
പറക്കലിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍അറേബ്യ വിമാനം ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിനാണ് യാത്രയ്ക്കിടെ തകരാറിലായത്. തുടര്‍ന്ന് അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിച്ചത്. എയര്‍ അറേബ്യയുടെ എയര്‍ബസ് അ320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചു. എയര്‍ അറേബ്യയുടെ എ320 എയര്‍ബസാണ് ലാന്റ് ചെയ്തത്. സംഭവത്തില്‍ യാത്രക്കാര്‍ക്കോ […]