ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സന്ദേശ യാത്ര സംഘടിപ്പിച്ചു
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ലോകപരിസ്ഥിതി ദിനത്തിൽ ഹരിതസഭ നടത്തി. രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അവലോകന റിപ്പോർട്ടും ഹരിത കർമ്മ സേന റിപ്പോർട്ട് സെക്രട്ടറി പി. സുമയും അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെൽത് ഇൻസ്പെക്ടർ രഞ്ജിത് പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ ഹരിതസേന […]