Local

യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റായി രാഹുൽ മനത്താനത്ത് തിരഞ്ഞെടുക്കപ്പെട്ടു

  • 7th September 2020
  • 0 Comments

കുന്ദമംഗലം: യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റായി രാഹുൽ മനത്താനത്ത് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഎസ് യു വിന്റെ കാരന്തുർ യൂണിറ്റ് പ്രസിഡന്റ്‌, പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ്സ്ന്റെ പത്തൊൻപതാം വാർഡ് പ്രസിഡന്റ്‌, കാരന്തുർ ടൗൺ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Local News

ഒളവണ്ണയില്‍ 1.44 കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍

  • 5th September 2020
  • 0 Comments

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഒരു റോഡിന്‍റെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച 6 റോഡുകളുടെ പ്രവര്‍ത്തികളുടെ ആരംഭവും പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ നാല് റോഡുകളുടെ പ്രവൃത്തികള്‍ക്കു എം.എല്‍.എയുടെനിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ 35 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കുമാണ് തുടക്കം കുറിച്ചത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ഒരു റോഡിന്‍റെ പൂര്‍ത്തീകരണ ഉദ്ഘാടനവും […]

News

പതിമംഗലം പോക്സോ കേസ്: പ്രതി കീഴടങ്ങി

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പത്ത് വയസ്സ് പ്രായം പോലും തികയാത്ത കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി.തണ്ണി കുണ്ടുക്കൽ മോനുട്ടൻ എന്ന ജസീം (19) ആണ് കീഴടങ്ങിയത്. കേസിൽ ജാമ്യം അനുവദിച്ച് നൽകണമെന്ന് അഭ്യർത്ഥിച്ച് ഹൈ കോടതിയെയും, സെഷൻ കോടതിയെയും സമീപിച്ചെങ്കിലും കോടതി പ്രതിയുടെ ആവിശ്യം തള്ളി. തുടർന്നാണ് പോലീസിൽ കീഴടങ്ങാൻ പ്രതി തീരുമാനിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് പത്ത് വയസ്സ് തികയാത്ത കുട്ടിക്കെതിരെ അതിക്രമം ഉണ്ടാകുന്നത്. ശേഷം ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നായിരുന്നു പ്രതിയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.

Local News

കുന്ദമംഗലത്ത് 134 പേരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ഒരാൾക്ക് കൂടി കോവിഡ്

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ നടത്തിയ കോവിഡ് പരിശോധനയിൽ 134 പേരുടെ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 135 പേരിൽ നടത്തിയ പരിശോധനയിലാണ് പ്രദേശത്തിന് ആശ്വാസമായ പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ഒരാളുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. എന്നാൽ ഗ്രാമ പഞ്ചായത്തിന് കീഴിലെ പൈങ്ങോട്ടു പൈങ്ങോട്ടു പുറത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ഈ സമ്പർക്ക പരിശോധനയിൽ ഉൾപ്പെട്ട വ്യക്തി അല്ല ഇദ്ദേഹം. […]

Kerala

പൈങ്ങോട്ടുപുറം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

  • 1st August 2020
  • 0 Comments

കോഴിക്കോട് : ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡായ പൈങ്ങോട്ടുപുറം കണ്ടയിന്മെന്റ് സോണായി ജില്ലാ കളക്ടർ സാംബശിവ റാവു പ്രഖ്യാപിച്ചു. പൈങ്ങോട്ടുപുറത്തെ മലബാർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിൽ നിരവധി ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ സ്ഥാപനത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് രോഗം കണ്ടെത്തുകയായിരുന്നു . ഈ പ്രദേശത്തുള്ള ചിലർ സ്ഥാപനത്തിൽ ശുചീകരണ തൊഴിലിനായി എത്താറുണ്ട്. ഇത്തരം ആളുകളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നതും പരിശോധിക്കും. വ്യാപനം തടയാനായി […]

Lifestyle

ഷീറ്റിട്ട ഒറ്റമുറിയുള്ള കട്ടപുരയിൽ ദുരിതം പേറിയ സുമയ്ക്ക് താൽക്കാലിക വീടൊരുങ്ങി

കോഴിക്കോട് : കുന്ദമംഗലം പഞ്ചായത്തിലെ കൂടത്താലുമ്മൽ പൊയ്യ നെച്ചിപ്പൊയിൽ റോഡിലെ. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും സ്വന്തം വീട് നഷ്ട്ടപെട്ട സുമയ്ക്കും കുടുംബത്തിനും താൽക്കാലിക വീടൊരുങ്ങി.യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ്‌ ലാലിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലാണ് ഇടിഞ്ഞു പൊളിഞ്ഞു വീണ ഇവരുടെ കേടുപാടുകൾ തീർത്ത് താൽക്കാലികമായി വീടൊരുക്കിയത്. വീട് തകർന്നതോടെ അസുഖ ബാധിതനായ ഭർത്താവിനെയും വിദ്യാർതിഥികളായ മകളെയും മകനെയും കൊണ്ട് അയൽ പക്കത്തുള്ള ബന്ധു വീട്ടിലാണ് ഇത്രയും ദിവസം ഈ കുടുംബം കഴിഞിരുന്നത്. ഇവരുടെ ദുരിത […]

Kerala

കുന്ദമംഗലം കെഎസ്ഇബി സബ് സ്റ്റേഷനിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന് കോവിഡ്; പൈങ്ങോട്ടുപുറത്തും സമ്പര്‍ക്ക കോവിഡ് രോഗികള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുന്ദമംഗലത്ത് ജോലി ചെയ്തിരുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെടുകയായിരുന്നു. തൃശൂരില്‍ എത്തിയപ്പോഴാണ് ഫലം അറിഞ്ഞത്. കന്യാകുമാരി സ്വദേശിയായ ഇദ്ദേഹം കുന്ദമംഗലത്തെ കെഎസ്ഇബിയിലെ 220 കെ ബി സബ്ബ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ്. പോസിറ്റീവ് ആയ രോഗി കോഴിക്കോട്ട് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്. അപ്പോഴേക്കും ട്രെയിന്‍ അവിടെ നിന്നുംവിട്ടിരുന്നു. തുടര്‍ന്ന് രോഗിയെ എറണാകുളം നോര്‍ത്ത് […]

Kerala

കോവിഡ് കാലത്തെ ബലി പെരുന്നാൾ അയമുട്ടി ഹാജിയുടെ നിരാശയും ഭാര്യ മറിയുമ്മയുടെ സന്തോഷവും

  • 30th July 2020
  • 0 Comments

സിബ്‌ഗത്തുള്ള കോഴിക്കോട് : കോവിഡ് കാലത്തെ ബലി പെരുന്നാളിനിടയിൽ സന്തോഷവും നിരാശയും പങ്കു വെക്കുകയാണ് കുന്ദമംഗലം പന്തീർപ്പാടം മൂലാടം മണ്ണിലെ അയമുട്ടിഹാജി, മറിയുമ്മ ദമ്പതികൾ. 85 വയസ് പ്രായത്തിനിടയിൽ ഇത്തവണയല്ലാതെ ഒരിക്കൽ പോലും പെരുന്നാളിന് പുറത്തിറങ്ങാതിരുന്നിട്ടില്ല എന്ന നിരാശയാണ് ഭർത്താവ് അയമുട്ടിഹാജിക്ക്. എന്നാൽ ജീവിതത്തിലാദ്യമായി കയ്യിലിട്ട മൈലാഞ്ചി ഭർത്താവ് നോക്കിയ സന്തോഷത്തിലാണ് മറിയുമ്മ. അയമുട്ടിഹാജി വർഷങ്ങളായി മൃഗ ബലിയിൽ പങ്കെടുത്തും പെരുന്നാൾ ദിനത്തിൽ പള്ളികളിലെത്തി നിസ്കാരം നടത്തിയും ഇത്രയും കാലം മുന്നോട്ട് പോയി. എന്നാൽ ജീവിച്ച രീതിയിൽ […]

Kerala

കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

  • 28th July 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ്സ് ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ജൂലായ് 17 മുതൽ 24 വരെയുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാതയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുന്ദമംഗലത്തെ ആനപ്പാറയിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ടു തവണ സന്ദർശനം നടത്തിയിട്ടുണ്ട്, കുന്ദമംഗലം നീതി ലാബിൽ രണ്ടു തവണയും, കാരന്തൂരിലെ മർകസിന് സമീപമുള്ള പ്രൈം ക്ലിനികിൽ രണ്ടു തവണയും, മെഡിക്കൽ കോളേജിലെ പ്രൈവറ്റ് […]

Kerala

ആന്റിജൻ പരിശോധനയിൽ കുന്ദമംഗലത്ത് രണ്ടു പേർക്ക് കൂടി കോവിഡ്

  • 28th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കാരന്തൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരിക്കാംകൊളത്ത് സ്വദേശികളായ റുഖിയാബിയും മകൾ ഷാഹിദയും കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ബന്ധുവായ കാരന്തൂർ പാറക്കടവ് വാടകവീട്ടിലെ താമസിക്കുന്ന മുഹമ്മദാലിയും മരണപ്പെട്ടിരുന്നു എന്നാൽ ഇദ്ദേഹത്തിന്റെ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. […]

error: Protected Content !!