Kerala Local

മക്കൾക്കൊരു കിറ്റ് മാതൃകയായി കൊളായ് എ.എൽ.പി.സ്കൂൾ

കുന്ദമംഗലം : കൊറോണ 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദുരിതം നേടുകയാണ് സംസ്ഥാനം. ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു നൽകി മാതൃകയാവുകയാണ് കൊളായ് എ.എൽ.പി.സ്കൂൾ. എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കൊളായി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ആവിശ്യ സാധനമടങ്ങിയ കിറ്റുകൾ നൽകുകയാണ് അധികൃതർ.”കുട്ടികൾക്കൊരു കിറ്റെന്ന” പദ്ധതി അഭിനന്ദനാർഹമാണ്. 90 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായം ലഭ്യമാകുക. പ്രധാനധ്യാപിക കെ. അജിതകുമാരിയുടെ നേതൃത്വത്തിൽ മറ്റു അദ്ധ്യാപിക അധ്യാപകമാർ ചേർന്നാണ് കുട്ടികളുടെ വീടുകളിൽ എത്തി […]

Local

ഐഎന്‍ടിയുസി യൂത്ത് വിങ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റായി അഡ്വക്കറ്റ് ഷമീറിനെ തെരഞ്ഞെടുത്തു

ഐഎന്‍ടിയുസി യൂത്ത് വിങ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റായി അഡ്വക്കറ്റ് ഷമീറിനെ തെരഞ്ഞെടുത്തു. കുന്ദമംഗലം സേദേശിയായ ഷമീര്‍ ഹൈക്കോടതില്‍ അഭിഭാഷകനാണ്.

Local

യോഗ പരിശീലനം നേടിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

കളരിക്കണ്ടി: കളരിക്കണ്ടി നവോദയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മാസങ്ങളായി നടത്തിയ യോഗ പരിശീലനം നേടിയ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ട്ടിസ്റ്റ് എ.പി രാമകൃഷ്ണനെ അനുമോദിക്കുന്ന ചടങ്ങും നടന്നു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ജനാര്‍ദ്ദനന്‍ കളരിക്കണ്ടി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഹിതേഷ് കുമാര്‍, NAM ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍ സുകേഷ് കുമാര്‍. NHM കുന്നമംഗലം ഡോക്ടര്‍ സീതള്‍ ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. […]

Kerala

വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഷീ ലോഡ്ജ്

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് രാപ്പാര്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സഹായവുമായാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘ഷീ ലോഡ്ജ്’ പദ്ധതി സാക്ഷാത്ക്കരിക്കുന്നത്. വനിതകള്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ സുരക്ഷിതമായ താമസ സൗകര്യം […]

Local

കുന്ദമംഗലത്ത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

കുന്ദമംഗലം; കുട്ടികളിലുള്ള വ്യാപകമായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക, കുട്ടികളുടെ അക്രമവാസന ഇല്ലായ്മ ചെയ്യുക, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടി കുന്ദമംഗലത്ത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. രക്ഷിതാക്കള്‍ അധ്യാപകര്‍ മറ്റ് പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി 21 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. മുന്‍ മെമ്പര്‍ സക്കീര്‍ ഹുസൈനാണ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ കണ്‍വീനര്‍. ടാക്‌സി ഡ്രൈവറായ സുമേഷ്, പോര്‍ട്ടര്‍ തൊഴിലാളിയായ ബൈജു, സുന്ദരന്‍ ഓട്ടോ തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, റസിഡന്‍സ് അസ്സോസിയേഷന്‍ അംഗങ്ങള്‍, […]

Kerala News

ബാലികാദിനമോ… ബലി ദിനമോ?

ഐശ്വര്യ മുസാഫർ ഇന്ന് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെയുള്ള ദിനമായാണ് ബാലികാദിനത്തെ നാം കാണുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിവസമാണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതൽ ഇത് നിലവിൽ വന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും പെൺകുട്ടികളുടെ […]

Kerala Local

നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നാണ് താൻ ചോദിച്ചത്: ഷാജുവിന്റെ വാദം തള്ളി സിജോ

ആദ്യ ഭാര്യ സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യന്റെ നിർബന്ധത്തിൽ വഴങ്ങിയാണ് ജോളിയുമായുള്ള പുനർവിവാഹത്തിനു താൻ സമ്മതിച്ചതെന്ന ഷാജുവിന്റെ വാദം തള്ളി സിജോ. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു. നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നാണ് താൻ ചോദിച്ചതെന്ന് സിജോ പറയുന്നു. ഇതോടെ ഇരുകുടുംബങ്ങള്‍ക്കുമിടിയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് പുറത്തുവരുന്നത്. ഷിജോയാണ് ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ഷാജു പറഞ്ഞിരുന്നു. ജോളിയെ വിവാഹം ചെയ്യുന്നതില്‍ സിലിയുടെ അച്ഛനുമമ്മയ്ക്കും […]

News

വയോജന്ങ്ങള്‍ക്ക് തണലായി പകല്‍വീട്; നാളെ ഉദ്ഘാടനം

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഒരുക്കുന്ന പകല്‍വീട് പൂര്‍ത്തീകരിച്ചു. എട്ടാം വാര്‍ഡിലാണ് പകല്‍വീട് നിര്‍മിച്ചത്. നാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിക്കും. എട്ടാം വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് സ്വാഗതം പറയും. സാമൂഹ്യ രാഷ്ട്രീയ സാസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. 25 ലക്ഷം രൂപയോളം ചിലവഴിച്ചാണ് പകല്‍വീട് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരായ ആളുകള്‍ക്കാണ് […]

News

ഷാഹില ബീഗത്തിന് ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ്

കുന്ദമംഗലം സ്വദേശിയായ കെ.പി ഉമ്മറിന്റെയും വി. സുഹറയുടെയും മകള്‍ ഷാഹില ബീഗത്തിന് മദ്രാസിലെ ഐ.ഐ.ടിയില്‍ ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്റ്ററേറ്റ്. ഗവേഷണ സമയത്ത് ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പും ലഭിച്ചിരുന്നു. ചെറുപ്പം മുതല്‍ ചിത്രകലയില്‍ മിടുക്ക് കാണിച്ച ഷീഹില അന്ന് രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന്റെ ചിത്രം വരക്കുകയും അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മെയില്‍ അയക്കുകയും ചെയ്തിരുന്നു. കുന്ദമംഗലം ന്യൂസിന്റെ എഡിറ്ററും അന്ന് ചന്ദ്രികയുടെ ലേഖകനുമായിരുന്ന സിബ്ഗത്തുള്ള ഇത് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് ഐഐഎംകെ യില്‍ എത്തിയ കലാമിനെ കാണാന്‍ ഷാഹിലക്ക് അന്ന് […]

Kerala News

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചു തുടങ്ങും

  • 25th September 2019
  • 0 Comments

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം ഇത് പൂർത്തികരിക്കും. പൊളിക്കലിന്റെ ചുമതല നഗരസഭയ്ക്കാണ്. പൊളിച്ചതിനു ശേഷം ഡിസംബർ 4-19നുള്ളിൽ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനാണ് തീരുമാനം. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ഉടൻ തന്നെ പൊളിക്കാമെന്ന തീരുമാനത്തിലെത്തിയത്. വിവാദമായ നാലുഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തു നൽകി. ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പൂർണമായി നടപ്പാക്കാൻ […]

error: Protected Content !!