Kerala

കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റിന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹി കാമ്പസില്‍ തുടക്കം

  • 17th December 2023
  • 0 Comments

മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റിന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് കാമ്പസില്‍ തുടക്കം. മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കൊച്ചു കുട്ടികള്‍ മത്സരിക്കുന്ന ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .ഐ ഇ സി ഐ ഹെവന്‍സ് ഡയരക്ടര്‍ സി എച്ച് അനീസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫിലിം ആര്‍ട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂര്‍ കുട്ടികളുമായി സംവദിച്ചു.കെ ടി.അബ്ദുറഹിമാന്‍, ഇ ബഷീര്‍, ഷഫീഖ് മാടായി, കെ.സുബൈദ, എ അബൂബക്കര്‍ ,കെ .സി […]

Local News

വയോജനങ്ങൾക്കുള്ള ശയ്യാ ഉപകരണങ്ങൾ വിതരണം ചെയ്തു

  • 12th April 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, വയോജനങ്ങൾക്കുള്ള ശയ്യാ ഉപകരണങ്ങളുടെ വിതരണം കുന്ദമംഗലം സാംസ്കാരിക നിലയത്തിനു സമീപം നടന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ, ഒരു വാർഡിൽ നിന്നും തിരഞ്ഞെടുത്ത ആറു പേർക്ക് വീതം, 138 ശയ്യാ ഉപകരണങ്ങളുടെ വിതരണ പരിപാടിയിൽ ഐസിഡിഎസ് ഓഫീസർ ഇന്ദു ഏലിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്, ശബ്ന റഷീദ്, വാർഡ് മെമ്പർമാരായ സി എം ബൈജു പി കൗലത്ത് തുടങ്ങിയവർ പങ്കെടുത്തു

Kerala Local

സാധാരണക്കാരിൽ സാധാരണക്കാരൻ…പാവങ്ങൾക്കൊരു കൈത്താങ്ങ്….പറഞ്ഞറിയിക്കാൻ ആകില്ല പാലക്കൽ അബൂബക്കറിന്റെ നന്മകൾ

  • 16th March 2023
  • 0 Comments

കുന്ദമംഗലം :പുണ്യങ്ങളുടെ പൂക്കാലമായ റംസാനിൽ 2000 പേർക്ക് ഭക്ഷണ കിറ്റ് നൽകി പാലക്കൽ അബൂബക്കർ. നിത്യ രോഗികളായി വീടുകളിൽ കഴിയുന്ന പാവപ്പെട്ട ആളുകൾക്ക് ധനസഹായം നൽകിയും വീട്ടില്ലാത്തവർക്ക് വീട് വെച്ച് നൽകി സഹായിച്ചും അശണരായവരെ ചേർത്ത് പിടിച്ച് മുന്നേറുകയാണ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പാലക്കൽ ഗ്രൂപ്പ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ കിറ്റ് വിതരണം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ലീന വാസുദേവ്, കെ.കെ.സിനൗഷാദ്, ഫാത്തിമ ജെസ്‌ലിൻ , ഒ.ഹുസ്സൈയിൻ, പാലക്കൽ മൊയ്തീൻ, മുഹമ്മദ് […]

Local

റീബില്‍ഡ് കേരളാ പദ്ധതിയില്‍ വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 88 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം : പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രവൃത്തി നടത്തുന്നത്. കാരന്തൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന കുന്ദമംഗലം വില്ലേജ് ഓഫീസിന്‍റെ നവീകരണ പ്രവൃത്തിക്ക് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവിലുള്ള പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഒളവണ്ണ, പന്തീരങ്കാവ് വില്ലേജ് ഓഫീസുകള്‍ക്ക് ഈ സര്‍ക്കാരിന്‍റെ […]

Kerala Local News

കുന്ദമംഗലം ന്യൂസ് ഡോട് കോം ഇംപാക്‌ട് വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവം അധികൃതരുടെ ഇടപെടൽ :

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തിൽ അധികൃതരുടെ ഇടപെടൽ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത ഇന്ന് കുന്ദമംഗലം ന്യൂസ്.കോം നൽകിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് ജില്ലാ സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് സംഭവത്തിൽ അന്വേഷണത്തിന് […]

Sports

കാൽ പന്ത് കളിയുടെ പ്രതീക്ഷയാണ്, അഭിമാനമാണ് നവാസ്

കുന്ദമംഗലം : “നവാസ്, നിങ്ങൾക്കിതർഹതപ്പെട്ടതാണ്, ഫുട്ബോൾ രക്തത്തിലലിഞ്ഞു ചേർന്ന എന്റെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ ” കെ എഫ് ടി സി ഭാരവാഹിയായ പ്രസാദ് വി.ഹരിദാസന്റെ വാക്കുകളാണിത്. ആ വാക്കുകൾ ആരെ കുറിച്ചെന്നല്ലേ? കുന്ദമംഗലത്തുക്കാരുടെ അഭിമാനമായി മാറിയ കോച്ച് പി.നവാസ് റഹ്മാനെ കുറിച്ച്. സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടൂർണ്ണമെൻറിൽ നവാസ് പരിശീലിപ്പിച്ച കോഴിക്കോട് ജില്ലാ ടീം ജേതാക്കളായ ശേഷം എഴുതിയ കുറിപ്പാണിത്. ആ വാക്കുകൾ വളരെ ശരിയാണ് പി.നവാസ് റഹ്മാന്റെ ജീവിതത്തിൽ കാൽപന്ത് കളി അലിഞ്ഞു […]

Trending

കുന്ദമംഗലത്തെ പുലി: ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലം പരിശോദിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് പുലി ഇറങ്ങി എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് താമരശ്ശേരിയിലെ ഫോറസ്റ്റ് റാപ്പിഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ പുലിയെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളോ ഒന്നും കണ്ടെത്താനായിട്ടില്ല. മുഴുവന്‍ സ്ഥലങ്ങളും പരിശോദിച്ചിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രാജീവ്, എം.സുബ്രഹ്മണ്യന്‍, മൃഗങ്ങളെ കണ്ടെത്തുന്നതില്‍ വിദഗ്ദനായ അനീഷ്, എന്നിവര്‍ പുലിയെ കണ്ടെന്ന് പറയുന്ന രാജേഷിനെയും കൂട്ടിയാണ് പരിശോദന നടത്തിയത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.

error: Protected Content !!