മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം-ഡി.എം.ഒ
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് ഭക്ഷണ സാധനങ്ങള്‍ കഴിച്ചവരാണ്. കൂടാതെ സിപ്അപ്, ഐസ്‌ക്രീം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവ കഴിച്ച കുട്ടികളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. പനി, വയറുവേദന, […]






