Local News

ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

  • 12th February 2021
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ആയുഷ് എൻ എച്ച് എം ,പി എച്ച് സി(ഹോമിയോ ) യിൽ നിലവിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൻ എച്ച് എം ,പി എച്ച് സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ വരുന്ന 18 (18-02-2021)ന് 10 .30 ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തിയാണ് നിയമിക്കുക.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഹാജരാകേണ്ടതാണ്

കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പ് നൽകി

  • 10th February 2021
  • 0 Comments

കഴിഞ്ഞ 4 വർഷമായി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിശിഷ്ട സേവനം കാഴ്ച വെച്ച് ജനമനസ്സിൽ ഇടം തേടി, പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി യാത്രയാകുന്ന ഹെൽത്ത് ഇൻസ്പെക്ടർ സി. പി സുരേഷ് ബാബുവിന് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് യാത്രയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജൗഹർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, എം. […]

Local News

29-01-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 28th January 2021
  • 0 Comments

29-01-2021 വെള്ളിയാഴ്ച്ച രാവിലെ10.30 മുതല്‍ ഉച്ചക്ക് 12.30 വരേകാരന്തൂര്‍ AMLP സ്‌കൂളില്‍ വെച്ചാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവര്‍ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂര്‍ AMLP സ്‌ക്കൂളില്‍ വന്ന് പേര് റജിസ്റ്റര്‍ ചെയ്താല്‍ മതി. പരിശോധനക്ക് വരുന്ന മുഴുവന്‍ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവര്‍ പരിശോധന […]

Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു

  • 18th January 2021
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്കുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യം, വികസനകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ, വിദ്യാഭ്യാസകാര്യ ചെയര്‍മാനായി പിലാശ്ശേരി 3-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ തിരുവലത്ത് ചന്ദ്രനും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി പതിമംഗലം 1-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ ഷബ്‌ന റഷീദും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി കുരിക്കത്തൂര്‍ 11-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ യു സി പ്രീതിയും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെയാണ് […]

Local News

കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 16th January 2021
  • 0 Comments

കുന്ദമംഗലം പഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് നിയോജകമണ്ഡലത്തിലെ 100 ദിനം 100 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തുടക്കംകുറിച്ചത്. ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് 43,750 തെങ്ങുകളുടെ ഉല്‍പ്പാദന വര്‍ധനവാണ് ഈ സ്‌കീമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഒരു വര്‍ഷം 50 ലക്ഷം രൂപയാണ് അനുവദിക്കുക. കര്‍ഷകര്‍ക്ക് പമ്പ് സെറ്റുകള്‍, തെങ്ങുകയറ്റ യന്ത്രം, വിത്ത്, വളം തുടങ്ങിയവ ലഭ്യമാക്കും. […]

Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വി അനില്‍ കുമാര്‍ ചുമതലയേറ്റു

  • 30th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി വി അനില്‍ കുമാര്‍ ചുമതലയേറ്റു. വരണാധികാരി രൂപ നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിടിഎ റഹീം എംഎല്‍എ, അഷ്‌റഫ് ഹാജി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. നോമിനേഷന്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ തുടര്‍ന്നുള്ള യോഗം ബഹിഷ്‌കരിച്ചു. വി അനില്‍ കുമാറിന്റെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിപ്പിച്ചു. സജിത ഷാജി നന്ദി പ്രകാശനം നടത്തി.

Local News

ലിജി പുല്‍ക്കുന്നുമ്മല്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു

  • 30th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലിജി പുല്‍ക്കുന്നുമ്മലിനെ തെരഞ്ഞെടുത്തു. ഒന്‍പതിനെതിരെ പതിനൊന്നു വോട്ടുകള്‍ നേടിയാണ് ലിജി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ബിജെപിയും ഒരു സ്വതന്ത്രനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വരണാധികാരി രൂപാ നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റും നിലവിലെ മെമ്പറുമായ ലീന വാസുദേവന്‍, മെമ്പര്‍മാരായ വി അനില്‍ കുമാര്‍, കെകെസി നൗഷാദ്, അഡ്വ. പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക സംഘടനകള്‍ ആശംസയര്‍പ്പിക്കുകയും വിവിധ സംഘടനകള്‍ ഹാരാര്‍പ്പണമണിയിക്കുകയും […]

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി എല്‍ജെഡിക്ക്

  • 29th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി എല്‍ജെഡിക്ക്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായാണ് പദവി സംബന്ധിച്ച കാര്യങ്ങള്‍ ധാരണയായത്. ഇതോടെ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച ലിജി പുല്‍ക്കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവും. ആകെ നേടിയ 11 വാര്‍ഡുകളില്‍ രണ്ട്, അഞ്ച് വാര്‍ഡുകളില്‍ നിന്നാണ് എല്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബാക്കി 9 വാര്‍ഡുകളിലും സിപിഐഎം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ വി അനില്‍ കുമാര്‍ വൈസ് പ്രസിഡന്റായും സ്ഥാനമേല്‍ക്കും. 30 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ […]

കുന്ദമംഗലം അങ്ങാടിയിൽ എങ്ങും പരസ്യ തിളക്കം ;ഇതിൽ പഞ്ചായത്ത് വരുമാനം തുച്ഛം

  • 27th December 2020
  • 0 Comments

കുന്നമംഗലം ടൗണിൽ നമുക്ക് നിറയെ ബോർഡുകൾ കാണാം അങ്ങാടിയിൽ മുഴുവൻ പരസ്യബോർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതി മനോഹരമായ കാഴ്ചയാണത് എന്നാൽ ഇതുമായി ബന്ധപ്പെട്ട് കുന്നമംഗലം ഗ്രാമപഞ്ചായത്ത് ലഭിക്കുന്ന തുകയുടെ വരുമാനം നമ്മൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. 1100 രൂപ മാത്രമാണ് ആണ് ഒരു മാസം ഗ്രാമപഞ്ചായത്തിന് ഈ വകയിൽ വരുമാനം ഉള്ളത് എന്നതാണ് വിചിത്രം. ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിൽ ഈ പരസ്യം ചെയ്യുന്നതിന് ഇന്ന് ഏഴു വർഷത്തെ കരാറാണ് ഈ സ്വകാര്യ കമ്പനിക്ക് നൽകിയിരിക്കുന്നത്. അത് കഴിഞ്ഞ ഭരണസമിതിയാണ് […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആദ്യഭരണ സമിതി യോഗം ചേർന്നു

  • 21st December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മെമ്പർമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സീനിയർ മെമ്പറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ യോഗം ചേർന്നു.ഈ മാസം 30 ന് നടക്കുന്ന പ്രസിഡന്റ, വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ വരണാധികാരി വിശദീകരിക്കും കൂടാതെ ഇലക്ഷൻ കമ്മീഷൻറെ ഓർഡർ പ്രകാരം 30 നുള്ള പ്രസിഡന്റ തിരഞ്ഞെടുപ്പ് നോട്ടീസ് അവർക്ക് ഇന്ന് കൈമാറും.സെക്രട്ടറി കെ പി എം നവാസിന്റെയും വരണാധികാരി രൂപനാരായണന്റെയും സാന്നിധ്യത്തിൽ ആണ് യോഗം ചേർന്നത്. 23 മെമ്പർമാരും യോഗത്തിൽ പങ്കുചേർന്നു.

error: Protected Content !!