Local

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; കുന്ദമംഗലത്ത് വൻ പ്രതിഷേധം

  • 22nd September 2022
  • 0 Comments

പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ ദേശവ്യാപകമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് വൻ പ്രതിഷേധം നടന്നു. പ്രകടനത്തിനായെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഇതു കാരണം കുന്ദമംഗലത്തെ നാഷണൽ ഹൈവേയിലെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. പിന്നീട് പോലീസ് എത്തി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പ്രതിഷേധ പ്രകടനം അവസാനിച്ചു.

Local

കെ ടി അബ്‌ദുൽഖദീം റോഡ് നാമകരണം ചെയ്തു

  • 21st September 2022
  • 0 Comments

കുന്ദമംഗലം : രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ സേവനം ചെയ്ത് അകാലത്തിൽ മൺ മറഞ്ഞു പോയ കെ ടി അബ്ദുൽ ഖദീമിന്റെ ഓർമക്കായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പന്തീർപാടം ചെറുക്കടത്ത് പുറായിൽ റോഡിന് കെ ടി അബ്ദുൽ ഖദീം റോഡ് എന്ന് നാമകരണം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ബാബു നെല്ലൂളി ഉദ്ഘടനം ചെയ്തു. ഖാലിദ് കിളിമുണ്ട […]

Local

ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ ഫുഡ്ബോൾ ടീം സെലക്ഷൻ ട്രയൽസ്;നവംബർ 14 ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ

  • 11th November 2021
  • 0 Comments

ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ അണ്ടർ 12 ഫുഡ്ബോൾ ടീം സെലക്ഷൻ ട്രയൽസ് 14-11-21 ഞായർ രാവിലെ 8 മണിക്ക് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ അറിയിച്ചു.ട്രയൽസിൽ പങ്കെടുക്കുന്നവർ രാവിലെ 8 മണിക്ക് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.ജില്ലാപഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ പരിധിയിൽ താമസിക്കുന്നവരും 2010 ജനുവരി ഒന്നാം തിയ്യതിക്ക് ശേഷം ജനിച്ചവരും ആയിരിക്കണം.കൂടാതെ വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. തെരഞ്ഞെടുക്കപെടുന്നവർക്ക്1 വർഷം സൗജന്യ […]

ഏക ദിന പാലിയേറ്റീവ് കെയർ പരിശീലനം നൽകി

  • 28th February 2021
  • 0 Comments

കുന്ദമംഗലം ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ കോളേജ് വിദ്യാർത്ഥിക്കായിഏക ദിന പാലിയേറ്റീവ് കെയർ പരിശീലനം നൽകി. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു നെല്ലൂളി ഉദ്ഘടനം ചെയ്തു. ആശ്രയം ‘ചെയർമാൻ കെ.നാരായണൻ നമ്പൂതിരി ആ ധ്യക്ഷ്യം വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ,ഗ്രാമ പഞ്ചായത്ത്‌ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി. കൗലത്ത്, ബൈജു എന്നിവർ ആശംസകൾ നേർന്നു. മജീദ് മാസ്റ്റർ നരിക്കുനി, റഷീദ് പൂനൂർ, ശരീഫ് എന്നിവർ […]

മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു

  • 27th February 2021
  • 0 Comments

കുന്ദമംഗലം ബസ്റ്റാന്റിന് മുൻപിൽ സമീപത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. ബസ്റ്റാന്റ് ണ് മുൻപിലെ ഈ സ്ഥലത്ത് ഏറെ കാലമായി മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുകയാണ് സ്ഥലം ഉടമയോട് പലതവണ ഈ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ അടക്കം ആവിശ്യ പെട്ടിട്ടും വേണ്ട നടപടി കൈ കൊണ്ടിരുന്നില്ല. ബസ്റ്റാന്റിന് സമിപത്തെ ഓട്ടോ ഡ്രൈവർ മാർ പോട്ടർ മാർ,സമീപത്തെ കച്ചവട സ്ഥാപനത്തിലെ ആളുകൾ തുടങ്ങി കുന്ദമംഗലം പോലീസിന്റെ അടക്കം സഹായത്താൽ ആണ് തീ അണക്കാൻ സാധിച്ചത്. […]

Local

കുന്ദമംഗലത്ത് ഇന്ന് 12 പേർക്ക് കോവിഡ്

  • 5th February 2021
  • 0 Comments

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പുതുതായി 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ 19 റീ ടെസ്റ്റ് ഉൾപ്പെടെ 87 ആന്റിജൻ ടെസ്റ്റും53 ആർ ടി പി സി ആർ ടെസ്റ്റും അടക്കം 140 ടെസ്റ്റ് ആണ് ആകെ നടന്നത്.ഇവയിൽ റീ ടെസ്റ്റിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 3 പേർക്ക് പോസറ്റീവ് ആയിട്ടുണ്ട് . പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 3 പേർക്ക് അടക്കം ഇന്ന് നടന്ന […]

ടൈലർ വിശ്വേട്ടനും ടൈലറിംഗ് ജീവിതവും

  • 22nd December 2020
  • 0 Comments

കുന്ദമംഗലം മുക്കം വയനാട് റോഡിൽ ആണ് 74ക്കാരൻ മേക്കാനാ വിശ്വൻ എന്ന് അറിയപ്പെടുന്ന വിശ്വേട്ടന്റെ തയ്യൽ കട.ഏകദേശം 1964 ൽ ആണ് അദ്ദേഹം ഈ ജോലിയിൽ പ്രവേശിക്കുന്നത്.ഭാര്യയും 3 മക്കളും അടങ്ങുന്ന കൊച്ചു കുടുംബം ആണ് ഉള്ളത്.വരട്ടിയാക്കൽ ചാത്തങ്കാവിൽ മേക്കൊന വിശ്വൻ എന്നാണ് പൂർണമായ വിലാസം൦. മദ്രാസ് ബ്രോഡ്‍വെയിൽ പഞ്ചാബികളുടെ റെഡി മെയ്ഡ് കമ്പനിയിൽ പാന്റ്സ് വർക്കർ ആയി ഈ തൊഴിൽ രംഗത്തേക്കിറങ്ങുന്നത്,അവിടെ നിന്നും ബോംബയിൽ എത്തുകയും ഏകദേശം 2 വർഷത്തോളം അവിടെ ഒരു കമ്പനിയിൽ തയ്യൽ […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

  • 21st December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് മുൻപിൽ സജ്ജമാക്കിയ വേദിയിൽ വെച്ച് ആദ്യമായി വാർഡ് 3 ൽ വിജയിച്ച തിരുവലത്ത് ചന്ദ്രന് ആദ്യമായി വരണാധികാരി രൂപ നാരായണൻ സത്യ വാചകം ചൊല്ലി കൊടുത്തു .ശേഷം 23 വാർഡിലെ മുഴുവൻ മെമ്പർ മാർക്കും ചന്ദ്രൻ തിരുവലത്ത്ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എൽ […]

ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം കുന്ദമംഗലത്ത് 11പേർക്ക് കോവിഡ്

  • 18th December 2020
  • 0 Comments

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റിൽ ആണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനടക്കം 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 105 ആന്റിജൻ ടെസ്റ്റും 54 ആർസിപിസിആർ ടെസ്റ്റും ആണ് നടന്നത്.6 റീ ടെസ്റ്റ് അടക്കം മൊത്തം 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു പഞ്ചായത്തുകളിൽ 1കേസ് കുരുവട്ടൂർ പഞ്ചായത്തിലും 1 കേസ് ചാത്തമംഗലത്തും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പനിയും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയില്‍ ഇന്നലെ കുന്ദമംഗലം പോലീസ് […]

കുന്ദമംഗലത്ത് ഇന്ന് 13 പേർക്ക് കോവിഡ്

  • 27th November 2020
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എഎംഎൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ പരിശോധനയിലാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 87 ആ ർ ടി പി സി ആർ ടെസ്റ്റും,100 ആന്റിജൻ ടെസ്റ്റും ആയി ആകെ 187 ടെസ്റ്റ് ആണ് മൊത്തമായി നടന്നത്,കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനു പുറമെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അങ്ങനെ ആകെ പോസറ്റീവ് കേസ് 14 ആണ്. വാർഡ് തിരിച്ചുള്ള കണക്ക് =2 -1 , […]

error: Protected Content !!