കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി. ജലീല്‍
കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി.ജലീല്‍. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ പരിഹസിക്കുന്നു. അടിക്കുന്നത് ജനാധിപത്യാവകാശവും അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധവുമാണെന്നും, കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റവുമാണെന്ന് കെ ടി ജലീല്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് […]