kerala

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം

  • 27th February 2026
  • 0 Comments

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ബിതുലിന്റെ വീടിന് നേരെ രണ്ടുപേര്‍ എന്തോ തരത്തിലുള്ള സ്‌ഫോടക വസ്തു കത്തിച്ച് എറിയുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. കോഴിക്കോട് വടകര തിരുവള്ളൂരാണ് ബിതുലിന്റെ വീട്. ഗേറ്റിന് പുറത്തുനിന്നാണ് രണ്ടുപേര്‍ സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിഞ്ഞത്. […]

Kerala kerala kerala politics

ലഹരിവിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്തില്ല; 122 കെഎസ്‌യു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടിയുമായി കെഎസ്‌യു.122 പേരെയാണ് നാല് ജില്ലകളിലായി സസ്‌പെന്റ് ചെയ്തത്. ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ജാഥയില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ സഹകരിക്കാത്തവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കി കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ 30 വീതം പേരെയും കണ്ണൂരില്‍ 17 പേരെയും വയനാട്ടില്‍ 45 പേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറത്തും നേതാക്കള്‍ക്ക് എതിരെ ഇന്നോ നാളയോ നടപടി വരുമെന്ന് നേതൃത്വം അറിയിച്ചു.

Kerala kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; കെഎസ്യു സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

  • 19th December 2024
  • 0 Comments

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്യു സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിന് മുന്നില്‍ പൊലീസ് മാര്‍ച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയയുണ്ടായി. നിലവില്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് […]

kerala News

അമ്മു സജീവിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി കെ എസ് യു

  • 22nd November 2024
  • 0 Comments

അമ്മു സജീവിൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയും തിരുവനന്തപുരം ആയിരുപ്പാറ സ്വദേശിനിയുമായ അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നില നിൽക്കുന്നതെന്നും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.2024 ഒക്ടോബർ 10ന് അമ്മുവിൻ്റെ പിതാവ് സജീവ് “മകളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി” പരാതി നൽകിയിരുന്നു. നടപടിയുണ്ടാകുമെന്ന് […]

Kerala kerala

കെ എസ് യു അവകാശപത്രിക മാര്‍ച്ച് അക്രമാസക്തം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍

തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാര്‍ച്ച് അക്രമാസക്തം. മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ശക്തമായ ജലപീരങ്കിയില്‍ ഒരു കെ.എസ്.യു പ്രവര്‍ത്തകന് കാലില്‍ പരിക്കേറ്റു. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരിക്കുണ്ട്. തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് അടിച്ചോടിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും സംഭവത്തില്‍ പരിക്കേറ്റു. പ്ലസ് വണ്‍ സീറ്റെണ്ണം വര്‍ദ്ധിപ്പിക്കുക, ഇ-ഗ്രാന്‍ഡ് വിതരണം കൃത്യമാക്കുക, സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുക, ബസ് […]

kerala Kerala kerala politics

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

  • 4th March 2024
  • 0 Comments

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാര്‍ഥന്റെ മരണത്തിനെതുടര്‍ന്ന് KSU വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ […]

Kerala

തലസ്ഥാനത്ത് ഇന്നും സംഘര്‍ഷം; കെഎസ്‌യു ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; മാത്യൂ കുഴല്‍നാടന്‍ എംഎല്‍എക്ക് പരിക്ക്; പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു

  • 21st December 2023
  • 0 Comments

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചിലില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് […]

Kerala

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും; ദൃശ്യങ്ങള്‍ പുറത്ത്

  • 16th December 2023
  • 0 Comments

ആലപ്പുഴയില്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍. കാറില്‍ നിന്നിറങ്ങി ഗണ്‍മാന്‍ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവര്‍ത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂര്‍ എസ്‌ഐ തടയാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്ത് വീഴുന്നതും കണാം. ഗണ്‍മാന്‍ അനിലിന് നേരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് തല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് […]

Kerala kerala politics

ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, കരുതിക്കൂട്ടി ചെയ്തതല്ല; അത് ജനാധിപത്യ രീതി അല്ല; തുടരില്ലെന്ന് കെ എസ് യു

  • 11th December 2023
  • 0 Comments

എറണാകുളം: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ രംഗത്ത്. കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. ‘കേരളത്തിന്റെ ക്രമസമാധാന ചുമതല ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇന്നലെയുണ്ടായത് വൈകാരികമായ സംഭവമാണ്. കരുതിക്കൂട്ടി ചെയ്തതല്ല. കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചത്. അപ്പോഴുണ്ടായ വൈകാരികമായ പ്രതിഷേധമാണ്’. ഇത്തരം പ്രതിഷേധം ജനാധിപത്യ പരമായ സമര രീതിയല്ല […]

Kerala kerala politics Politics

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചു; കെഎസ്‌യു നേതാവിനെതിരെ പരാതി

  • 27th November 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്‌യു നേതാവിനെതിരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് പരാതി. കെഎസ് യു നേതാവ് കിരണ്‍ ഗോവിന്ദനെതിരെ തിരുവനന്തപുരം പാലോട് ക്രെസന്റ് ടിടിഐ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതായി പൊലീസ് മേധാവിക്ക് പരാതി നല്‍കി.പാലോട് പൊലീസ് അന്വേഷണം തുടങ്ങി. യഥാര്‍ത്ഥ കാര്‍ഡിലെ വിവരങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തെറ്റിദ്ധരിപ്പിച്ചാണ് കിരണ്‍ തങ്ങളുടെ ഫോട്ടോ എടുപ്പിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍ ആരോപണം കിരണ്‍ നിഷേധിച്ചു. വ്യാജ […]

error: Protected Content !!