ഓട്ടോ ഡ്രൈവറുടെ സത്യസന്ധത, നഷ്ടപ്പെട്ട പേഴ്‌സും മോതിരവും തിരികെ നല്‍കി
ഇന്നലെ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയായിരുന്നു കോരക്കണ്ടി നെല്ലിക്കല്‍ സുധീഷിന്റെ പേഴ്‌സും മോതിരവും നഷ്ടപ്പെട്ടത്. അമ്മക്ക് അസുഖം വന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോള്‍ അമ്മയെ കാറില്‍ എടുത്തുവെക്കാന്‍ നേരം പേഴ്‌സ് വണ്ടിയുടെ മുകളില്‍ വെച്ചതായിരുന്നു. എന്നാല്‍ ധൃതിയില്‍ പേഴ്‌സ് എടുക്കാന്‍ മറന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വണ്ടിയുടെ മുകളില്‍ നിന്ന് പേഴ്‌സ് എടുക്കാന്‍ മറന്നതിനെത്തുടര്‍ന്ന് പേഴ്‌സ് വഴിയരികില്‍ വീണ വിവരം സുധഷ് അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇതുവഴി […]
