Local

കോട്ടയത്ത് വ്യാപാരിയുടെ ആത്മഹത്യ ; ബാങ്കിൻ്റെ ഭീഷണിയെ തുടർന്നെന്ന് പരാതി

  • 26th September 2023
  • 0 Comments

കോട്ടയം∙ അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി. അയ്മനം കുടയംപടി സ്വദേശി കെ.സി. ബിനു (50) ബാങ്കിന്റെ ഭീഷ‌ണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണു കുടുംബത്തിന്റെ പരാതി. കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽവന്ന് അപമാനിക്കരുതെന്ന് […]

Kerala

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണു

  • 12th August 2023
  • 0 Comments

കോട്ടയം∙ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്രചെയ്തയാളെ പുഴയിൽ വീണു കാണാതായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്. മംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് ഇയാൾ വീണത്. ശനിയാഴ്ച പകൽ 2.45 ഓടെയായിരുന്നു സംഭവം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തിരച്ചിൽ ആരംഭിച്ചു.

Kerala News

ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു; വീട്ടുകാർക്ക് പരിക്ക്

  • 11th August 2023
  • 0 Comments

ഈരാറ്റുപേട്ടയിൽ ചെന്നാട് വണ്ടാനത്ത് വീടിന് തീ പിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന മധു ആശാ മധു മോനിഷ , മനീഷ് എന്നിവർക്ക് പൊള്ളലേറ്റു.ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ […]

Kerala News

പൊറോട്ടക്ക് സൗജന്യമായി കറി നൽകിയില്ല; ഹോട്ടല്‍ ജീവനക്കാരനു നേരെ ആക്രമണം

  • 7th August 2023
  • 0 Comments

പൊറോട്ടക്ക് സൗജന്യമായി കറി നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമണം. ഹോട്ടൽ സപ്ലയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിഹാ സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.രാത്രി ഒന്‍പതരയോടെയാണു മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. ഇവര്‍ക്കു പൊറോട്ട നല്‍കിയപ്പോള്‍ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘം ഇതര സംസ്ഥാനക്കാരനായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ […]

Kerala News

അവസാനമായി ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി തിരുനക്കരയിൽ

  • 20th July 2023
  • 0 Comments

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്ക് ഉമ്മന്‍ചാണ്ടി അവസാനമായി എത്തുന്നത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന് കോട്ടയം ഡി.സി.സിയിലെ പൊതുദര്‍ശനം പത്തുമിനിറ്റായി ചുരുക്കിയിരുന്നു. എന്നും ഉമ്മൻചാണ്ടിയുടെ തട്ടകമായിരുന്ന കോട്ടയം ഡി.സി.സിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയക്കുറവ് കാരണം ചുരുക്കുകയായിരുന്നു.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ […]

Kerala

“മന്ത്രി വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്, ജനങ്ങളെ കബളിപ്പിച്ചു”: തിരുവഞ്ചൂർ

കോട്ടയം : കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കഴുതക്കണ്ണീരാണിത്. ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമമായിരുന്നുവെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. മന്ത്രി വീണാജോർജിന്റെ നാണം കെട്ട നിലപാടാണെന്നു ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് ആരോപിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു ഡിസിസി നടത്തിയ മാർച്ചിലായിരുന്നു വിവാദ പരാമർശങ്ങൾ.

Kerala

ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ കുഴഞ്ഞു വീണു പരുക്കേറ്റ യുവതി മരിച്ചു

  • 16th March 2023
  • 0 Comments

വാകത്താനം (കോട്ടയം) : ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം. ഫീൽഡ് വർക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു 4ന്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ആതിര, കണ്ണൻ.

Kerala News

റാഗിങ് കേസ്; കോട്ടയത്ത് ഒമ്പത് സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ

  • 1st March 2023
  • 0 Comments

ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ നാട്ടകം പോളിടെക്നിക്ക് കോളേജിലെ സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ. സീനിയ‍‍ർ വിദ്യാർത്ഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സൺ, ജെറിൻ കെ പൗലോസ്, ജയപ്രകാശ്, പി നിഥിൻ, കെ ശരത് ജോ എന്നിവ‍‍ർക്കാണ് ശിക്ഷ ലഭിച്ചത്. തടവ് ശിക്ഷ കൂടാതെ 12,000 രൂപ വീതം പിഴ അടക്കാനും പ്രിൻസിപ്പിൾ സെഷൻ കോടതി ജഡ്ജി എൻ ഹരികുമാർ ഉത്തരവിട്ടു. പിഴ തുകയിൽ നിന്ന് 50,000 രൂപ റാഗിംഗിനെ […]

Kerala News

കല്യാണം വിളിക്കാത്തതിന് വീടിനുനേരെ കല്ലെറിഞ്ഞു;കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

  • 27th February 2023
  • 0 Comments

കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു.കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.കല്യാണം വിളിക്കാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സെബാസ്റ്റ്യൻ തന്റെ കല്യാണത്തിന് ബിനുവിനെ ക്ഷണിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സെബാസ്റ്റ്യന്റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ബിനു ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ബിനുവിനെ […]

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 2nd January 2023
  • 0 Comments

കോട്ടയം: മണര്‍ക്കാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കെ കെ റോഡിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഐരാറ്റുനടയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്നിലുള്ള ബദാംമരമാണ് കാറിന് മുകളിലേക്ക് മറിഞ്ഞത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അപകടസമയം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇലകൾ ഉൾപ്പെടുന്ന ചില്ലയാണ് കാറിന് മുൻഭാ​ഗത്തേക്ക് വീണത്. അതിനാൽ വലിയ അപകടം ഒഴിവായി. കോട്ടയം വടവാതൂര്‍ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പകുതി ഭാ​ഗവും തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞതിനെ തുടർന്ന് ഫയര്‍ഫോഴ്സ് […]

error: Protected Content !!