ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിംഗ്സിന്റെ ജയം. 210 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 8 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയശില്പി.
ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ വെറും 11 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 39 റണ്‍സ് നേടി. പ്രഭ്സിമ്രാന് സിങ് (34 പന്തില്‍ 43), കൂപ്പര്‍ കൊനോലി (22 പന്തില്‍ 36) എന്നിവരും മികച്ച പിന്തുണനല്‍കി. നെഹാല്‍ വധേര (10), ശശാങ്ക് സിങ് (14), മാര്‍ക്കസ് സ്റ്റോയിനിസ്(9) എന്നിങ്ങനെയാണ് സ്കോര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 209 റണ്‍സാണ് നേടിയത്. 73 റണ്‍സ് എടുത്ത ആയുഷ് മാത്രെ ടോപ് സ്കോറര്‍
ശിവം ദുബെ(45*) സര്‍ഫ്രാസ് ഖാന് (32) എന്നിവരും തിളങ്ങി. സഞ്ജു സാംസണ് ഏഴ് റണ്‍സിന് പുറത്തായി.

