കൊടുവള്ളിയില്‍ ഇന്ന് 21 പേര്‍ക്ക് കോവിഡ്
കൊടുവള്ളി: നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പേരടക്കം കൊടുവള്ളി നഗരസഭയില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെല്ലാങ്കണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശികളായ 15 മത്സ്യ തൊഴിലാളികള്‍, ആഗസ്റ്റ് 1ന് നടന്ന പരിശോധനയില്‍ സ്രവ പരിശോധന നടത്തിയ ആറ് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നവരാണ്. കടലില്‍ പോവുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 19 അംഗ സംഘത്തിലെ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചുണ്ടപ്പുറം 15 ഡിവിഷനില്‍ മൂന്നുപേര്‍ക്കും […]