Kerala News

കൊച്ചിയിൽ സിനിമാ മോഡൽ അടി;നഞ്ചക് ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്

  • 20th November 2023
  • 0 Comments

കൊച്ചിയിൽ ‘RDX’ സിനിമാ മോഡൽ അടി.പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘമാണ് യുവാക്കളെ ആക്രമിച്ചത്. നഞ്ചക്’ ഉപയോഗിച്ചായിരുന്നു ആക്രമണം.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ആയിരുന്നു സംഭവം. കതൃക്കടവിൽ പ്രവർത്തിക്കുന്ന ബാറിൽ നിന്നും ഇറങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ‘നഞ്ചക്’ കൊണ്ടുള്ള ആക്രമണത്തിൽ രണ്ടുപേരുടെ തലയ്ക്ക് പരിക്കേറ്റു. ഒരാളുടെ മുൻവശത്തെ പല്ല് ഒടിഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നോർത്ത് സി.ഐ അറിയിച്ചു. അക്രമം […]

Kerala News

അധ്യാപകന്റെ കൈ വെട്ടിയ കേസ്; രണ്ടാം ഘട്ട വിചാരണയിൽ ആറ് പേർ കുറ്റക്കാർ; അഞ്ച് പേരെ വെറുതെ വിട്ടു

  • 12th July 2023
  • 0 Comments

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. സജല്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. മുഖ്യസൂത്രധാരനാണ് നാസര്‍. നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂർ എന്നിവരെ വെറുതെ വിട്ടു. യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി […]

Kerala

എലത്തൂർ ട്രെയിൻ തീവയ്‌പ്: എൻഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ

കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു

Kerala

മോദിക്ക് കനത്ത സുരക്ഷ; കൊച്ചിയിൽ 2050 പൊലീസുകാർ

  • 24th April 2023
  • 0 Comments

തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏർപ്പെടുത്തുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികളുടെ സുരക്ഷ ദിവസങ്ങള്‍ക്കു മുൻപ് എസ്പിജി ഏറ്റെടുത്തു. നൂറോളം പേരടങ്ങുന്ന എസ്പിജി സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമെത്തി. കേരള പൊലീസിന്റെ കമാൻഡോ സംഘവും വേദികൾക്കു പുറത്ത് സുരക്ഷയൊരുക്കും. വിവിധ തലങ്ങളിൽ 2050 പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വിന്യസിച്ചത്. കൊ‌ച്ചി തീരദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി. ഞായറാഴ്ച നടത്തിയ ട്രയൽ റൺ ഉൾപ്പെടെ വിലയിരുത്തി പഴുതടച്ച […]

Kerala

നരേന്ദ്ര മോദിയുടെ കേരള സന്ദർശനം: കൊച്ചിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

  • 24th April 2023
  • 0 Comments

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പശ്ചിമ കൊച്ചിയിലെ ‌കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയതെന്നാണു റിപ്പോർട്ടുകൾ . കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ […]

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം

  • 23rd April 2023
  • 0 Comments

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (ഏപ്രില്‍ 24), ചൊവ്വ (ഏപ്രില്‍ 25) ദിവസങ്ങളിൽ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എന്‍എച്ചില്‍ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. ഉച്ച തിരിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും […]

Kerala News

മതപരിവർത്തനം നടത്തിയിട്ടില്ല….ഭാര്യ ഹിന്ദുവാണെന്നുള്ള വാദവും തള്ളി ഹൈക്കോടതി

  • 21st March 2023
  • 0 Comments

കൊച്ചി: മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നും എന്നതുൾപ്പെടെ വാദങ്ങൾ തള്ളിയാണു ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എ.രാജയുടെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയത്. കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ റജിസ്റ്റർ, മാമോദീസ റജിസ്റ്റർ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിച്ചാണ് ഉത്തരവ്. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തിയിട്ടുണ്ടെന്നു റജിസ്റ്റർ പരിശോധിച്ചു കോടതി പറഞ്ഞു. മാതാവിന്റെ സംസ്കാര വിവരങ്ങളുള്ള റജിസ്റ്ററിലും തിരുത്തുണ്ട്. പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾ ഹിന്ദുക്കളായിരുന്നു എന്നായിരുന്നു രാജയുടെ വാദം. മാമോദീസ […]

Kerala

കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

  • 18th March 2023
  • 0 Comments

കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്ക്കണം. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. തീ അണയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും പൂർണപരാജയമാണ്. മാലിന്യ നിർമാർജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചെന്നും എൻജിടി അറിയിച്ചു. അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിശദമായ വാദം […]

Entertainment

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു

  • 17th March 2023
  • 0 Comments

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. കലാഭവൻ ഷാജോൺ നായകൻ ആകുന്ന ചിത്രം മറയൂരിൽ ആരംഭിച്ചു കഴിഞ്ഞു. ‘ഇത് വരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാലിന്യ സംസ്കരണത്തിലെ തീ പിടുത്തവും, അതിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടുംബത്തിൽ ജീവിക്കുന്ന അംഗങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. നിരവതി പുരസ്കാരങ്ങൾ ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് ആണ് ഈ […]

Kerala News

കൊച്ചിയില്‍ പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യം

  • 16th March 2023
  • 0 Comments

കൊച്ചി: കൊച്ചിയില്‍ പെയ്ത ആദ്യ മഴയില്‍ അമ്ല സാന്നിധ്യമെന്ന് ശാസ്ത്ര വിദഗ്ധർ. ആദ്യം പെയ്ത മഴത്തുള്ളികളില്‍ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദന്‍ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കി. മഴ പെയ്തപ്പോഴുണ്ടായ വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. എന്നാൽ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ലിറ്റ്മസ് ടെസ്റ്റ് ഉള്‍പ്പടേയുള്ള പരീക്ഷണങ്ങള്‍ നടത്തണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലിറ്റ്മസ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടു. നിലവില്‍ ആശങ്കപ്പെടേണ്ടതായിട്ടുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് […]

error: Protected Content !!