Kerala News

‘മന്‍സിയയ്ക്ക് ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ വിലക്ക്’;അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമെന്ന് കെ കെ ശൈലജ

  • 28th March 2022
  • 0 Comments

നര്‍ത്തകി മന്‍സിയയ്ക്ക് കൂടൽമാണിക്യ ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തില്‍ നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് കെ കെ ശൈലജ എം എൽ എ.ഒരു മതത്തിലും ഇല്ലാത്ത താന്‍ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മന്‍സിയയുടെ മറുപടി നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊണ്ട ആയിരക്കണക്കിന് മനുഷ്യരുടെ മനസിലുള്ള ചോദ്യമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. വാക്കുകൾ പ്രശസ്ത നര്‍ത്തകി മന്‍സിയയ്ക്ക് ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തില്‍ നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ മന്‍സിയ […]

Kerala News

വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക,കിടപ്പുമുറി അലങ്കോലപ്പെടുത്തുക, വിവാഹ ആഘോഷങ്ങളുടെ ഭാഗമായുള്ള പേക്കൂത്തുകള്‍ അവസാനിപ്പിക്കണം

  • 15th February 2022
  • 0 Comments

വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതികരണം. കെ കെ ശൈലജയുടെ പോസ്റ്റ് വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്‌കാര സമ്പന്നമായ […]

Kerala News

ഈ വർഷത്തെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്‌കാരം കെ.കെ ശൈലജയ്ക്ക്

  • 19th June 2021
  • 0 Comments

ഈ വർഷത്തെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്‌കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. സമൂഹത്തിലെ മാതൃകാപരവും അനിതരസാധാരണവുമായ പ്രവർത്തന മികവിന് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഏർപ്പെടുത്തിയിരിക്കുന്ന അന്തരാഷ്ട്ര പുരസ്‌കാരമാണ് ഇത്. തത്ത്വചിന്തകൻ കാൾ പോപ്പർ, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുൻപ് നേടിയിട്ടുള്ളത്. 2020ൽ നൊബേൽ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു […]

Kerala News

തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ല ;കെകെ ശൈലജ

മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം […]

Kerala News

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് വലിയ പ്രതിസന്ധി;കെ.കെ. ശൈലജ

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഉള്ളതെന്നും മന്ത്രി പറഞ്ഞു. രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ഡൗൺ എന്ന രീതിയിൽ തന്നെയാണ് കാര്യങ്ങൾ. കേരളമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം, ഇടതുമുന്നണി ജനങ്ങളെ വിശ്വസിക്കുന്നുവെന്നും തുടർഭരണമുണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു. ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സർക്കാർ ജനങ്ങൾക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ […]

Kerala News

വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട

  • 30th April 2021
  • 0 Comments

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുത് അതിതീവ്ര രോഗ വ്യാപനം തടയാന്‍ അതീവ ജാഗ്രത കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് […]

Kerala News

കൊവിഡ്:’കൂട്ട പരിശോധന വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച്’; സർക്കാർ ഡോക്ടർമാർക്ക് മന്ത്രിയുടെ മറുപടി

  • 22nd April 2021
  • 0 Comments

കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിനെതിരെ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പ്രതികരിച്ചു. പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ട പരിശോധന അശാസ്ത്രീയമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ വിമർശിച്ചത്. […]

Kerala News

സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി

  • 20th April 2021
  • 0 Comments

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയില്‍ ആക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഓക്‌സിജന്‍ ഉത്പാദനവും വിതരണവും മികച്ച രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുപോകുന്ന നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നായി വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ശൈലജ ടീച്ചര്‍ […]

Kerala News

കോവിഡ് ; അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ കൂടി വേണം; ആരോഗ്യ മന്ത്രി

  • 17th April 2021
  • 0 Comments

കോവിഡ് തീവ്രവ്യാപനത്തിെൻറ പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തിൽനിന്ന് അടിയന്തരമായി കിട്ടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 5,80,880 ഡോസ് വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം ടെസ്റ്റ് നടത്തുകയാണ്. കേരള ജനസംഖ്യയിൽ ഇതുവരെ 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. കേസുകളുടെ എണ്ണം കൂടിയാൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും […]

Kerala News

കോവിഡ്; വരും ദിവസങ്ങളിൽ വളരയേറെ ശ്രദ്ധ വേണം; കെ കെ ശൈലജ

  • 7th April 2021
  • 0 Comments

കൊവിഡിന്റെ കാര്യത്തിൽ വരുന്ന ദിവസങ്ങളിൽ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് അറിയിച്ചു. കൂട്ടായ്മകൾ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നുംലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു

error: Protected Content !!