National News

ചവിട്ടിക്കൊന്നിട്ടും പകയടങ്ങാതെ ആന; വൃദ്ധയുടെ മൃതദേഹം ചിതയില്‍നിന്നെടുത്തെറിഞ്ഞ് നിലത്തിട്ട് ചവിട്ടി

  • 12th June 2022
  • 0 Comments

ചവിട്ടിക്കൊന്നിട്ടും പകയടങ്ങാതെ കാട്ടാന വൃദ്ധയുടെ മൃതദേഹത്തെയും ആക്രമിച്ചു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും വെറുതെ വിടാതെ ആന പിടികൂടിയത്. വ്യാഴാഴ്ചയാണു ആദ്യം ആനയുടെ അക്രമമുണ്ടായത്. വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് 70-കാരിയായ മായാ മുര്‍മുവിനെ് ദല്‍മ വന്യജീവി സങ്കേതത്തില്‍ നിന്ന് വഴിതെറ്റിവന്ന കാട്ടാന ആക്രമിച്ചത്.ആന അവരെ നിലത്തിട്ട് ചവിട്ടി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആന […]

National News

ഭര്‍ത്താവുമായി വഴക്കിട്ടു, ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപാനത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് റായ്ഗഡ് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് കുട്ടികളെയും കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ രുണയും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ […]

National News

ജമ്മു കശ്മീരിലെ ഗോപാല്‍പുരയില്‍ സ്‌കൂള്‍ അധ്യാപികയെ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറ മേഖലയിലെ കാശ്മീരി പണ്ഡിറ്റ് യുവതിയാണ് ഭീകരരുടെ ആക്രമണത്തില്‍ മരിച്ചത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട രജനി ഭല്ല (36) ആണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രജനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മെയ് മാസത്തില്‍ മാത്രം കശ്മീര്‍ താഴ്വരയില്‍ കൊല്ലപ്പെടുന്ന […]

National News

രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കത്തിച്ചു; ആറ് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊന്ന് മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ചെമ്മീന്‍കെട്ടിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായവര്‍. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു. ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പൊലീസില്‍ […]

Kerala News

തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

  • 25th February 2022
  • 0 Comments

തിരുവനന്തപുരം തമ്പാനൂരില്‍ പട്ടാപ്പകല്‍ അറും കൊല. സിറ്റി ടവര്‍ ഹോട്ടല്‍ റിസെപ്ഷനിസ്റ്റ് അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ട അയ്യപ്പൻ . രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

National News

മണിപ്പൂർ ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം തിരിച്ചടിച്ചു

  • 15th November 2021
  • 0 Comments

വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിച്ച് മണിപ്പുർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. ഭീകരിൽ നിന്ന് എ കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് പിന്നിൽ ചൈനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് […]

Kerala News

കിടപ്പ് രോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

  • 19th October 2021
  • 0 Comments

നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മണവാലി ഗോപിയെ ഭാര്യ സുമതി കഴുത്തറുത്ത് കൊന്നു. ഇന്ന് രാവിലെയാണ് ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേർന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ ഗോപിയെ അയൽവാസികളും ബന്ധുക്കളും കണ്ടത്. സമീപത്ത് തന്നെ അബോധാവസ്ഥയിൽ സുമതിയും കിടപ്പുണ്ടായിരുന്നു. ഇരുവരേയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി മരണപ്പെട്ടിരുന്നു. സുമതിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് തുടർന്ന് വീട്ടിലെത്തി വീണ്ടും പരിശോധന തുടരുന്നതിനിടെ ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് സുമതി ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. 15 വർഷമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം […]

Kerala

കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു

  • 16th February 2021
  • 0 Comments

കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു മുക്കം: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുഹ്സലിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

error: Protected Content !!