National

വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് ജിം ഉടമ കുത്തേറ്റു മരിച്ചു. മുഖത്തും നെഞ്ചിലും 15 ലേറെ മുറിവ്; പിതാവ് അറസ്റ്റില്‍

  • 8th March 2024
  • 0 Comments

ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജിം ഉടമ കുത്തേറ്റു മരിച്ചു. ഗൗരവ് സിംഘാള്‍ എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്‍ഹിയെ നടുക്കിയ കൊലപാതകം ഉണ്ടായത്. കേസില്‍ ഗൗരവിന്റെ പിതാവ് രംഗലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തും നെഞ്ചിലുമായി 15 ഓളം കുത്തേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഗൗരവ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മകന്‍ നിരന്തരം അപമാനിക്കുന്നതിന്റെ പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായ രംഗലാല്‍ പൊലീസിനോട് പറഞ്ഞത്. ഫിറ്റ്ബോക്സ് എന്ന പേരില്‍ […]

Kerala kerala

ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • 29th February 2024
  • 0 Comments

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നീലിപ്പാറ സ്വദേശി ഗീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതുകാരനായ ഭര്‍ത്താവ് ഷണ്‍മുഖത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴരയോടെയാണ് സംഭവം. ജോലിയ്ക്ക് പോകുന്നതിനായി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ഗീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ബസ് സ്റ്റാന്‍ഡിലുള്ളവര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചുമലിനും കഴുത്തിനുമാണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ഗീതു. ഏറെ നാളായി ഇരുവരും അകന്നു താമസിക്കുകയാണ്. നേരത്തെയും ഷണ്‍മുഖം ഗീതുവിനെ സമാനമായ […]

kerala Kerala

കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു

  • 26th February 2024
  • 0 Comments

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്‌മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റ് മനസിലായി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Kerala kerala Local

കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് നിഗമനം; പ്രതി കുറ്റം സമ്മതിച്ചു; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

  • 23rd February 2024
  • 0 Comments

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് ക്രൂര കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറല്‍ എസ് പി പ്രതികരിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നു കോഴിക്കോട് […]

National

കുടുംബവഴക്ക്; ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്തു; ഭര്‍ത്താവ് പിടിയില്‍

  • 16th February 2024
  • 0 Comments

പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയില്‍ ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഗൗതം ഗുചൈത് എന്നയാളാണ് പിടിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യ ഫൂല്‍റാണി ഗുചൈത്തിനെ കൊലപ്പെടുത്തിയത്. തല അറുത്തെടുത്ത ശേഷം ഭര്‍ത്താവ് അരിവാളും പിടിച്ച് വീടിന് പുറത്തിറങ്ങി. വീടിനടുത്തുള്ള ചായക്കടയിലെത്തി ഇയാള്‍ അവിടുത്തെ ബഞ്ചിലിരിക്കുകയും ഭാര്യയുടെ തല അരികില്‍ സൂക്ഷിക്കുകയും ചെയ്തു.ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ ഇയാള്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ […]

GLOBAL

14 കാരനെ വെടിവച്ച് കൊന്നു; മൃതദേഹം തട്ടിക്കൊണ്ട് പോയി; ഫലസ്തീനി ബാലനോട് ഇസ്രായേലിന്റെ ക്രൂരത

  • 6th February 2024
  • 0 Comments

വെസ്റ്റ് ബാങ്ക്: ഫലസ്തീനി ബാലനെ വെടിവച്ച് കൊന്ന ശേഷം ഇസ്രായേല്‍ സൈന്യം മൃതദേഹം തട്ടിക്കൊണ്ടു പോയി. 14 വയസ്സുള്ള വദീഅ് ഷാദി സഅദ് ഇല്‍യാന്‍ എന്ന ബാലനോടാണ് ഇസ്രായേലിന്റെ ക്രൂരത. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിലാണ് സംഭവം. ഇസ്രായേല്‍ സേന വദീഇന്റെ പിന്തുടര്‍ന്ന് വെടിവക്കുകയായിരുന്നു. ആദ്യം വെടിയേറ്റപ്പോള്‍ അഞ്ച് മീറ്ററോളം പരിക്കുകളോടെ ഓടിയ വദീഇനെ പുറകെ കൂടി തുരുതുരെ വെടിവച്ചു. ശേഷം സേന മൃതദേഹം തട്ടിക്കൊണ്ടു പോയി. […]

National

അശ്ലീല വീഡിയോകള്‍ കണ്ട് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു; 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു

  • 2nd February 2024
  • 0 Comments

മഹാരാഷ്ട്രയിലെ സോളാപൂരില്‍ 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു. പിതാവ് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവായി അശ്ലീല വിഡിയോകള്‍ കണ്ട് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു എന്ന കാരണത്താലാണ് മകന്‍ വിശാലിനെ പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 13ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതിലഭിച്ചു. ഏറെ വൈകാതെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി വിഷം കഴിച്ച് മരണപ്പെട്ടതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ […]

International

പിതാവിന്റെ തലയറുത്തു; യുട്യൂബില്‍ വീഡിയോ പങ്കുവെച്ചു; യുവാവ് അറസ്റ്റില്‍

  • 1st February 2024
  • 0 Comments

വാഷിംഗ്ടണ്‍: പെന്‍സില്‍വാനിയയിലെ വീട്ടില്‍ വച്ച് പിതാവിന്റെ തലയറുത്ത ശേഷം യുട്യൂബില്‍ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. യു.എസുകാരനായ ജസ്റ്റിന്‍ മോണ്‍(33) ആണ് പിതാവ് മൈക്കല്‍ മോണിനെ(68)അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവദിവസം താന്‍ ഉച്ചക്ക് രണ്ടുമണി വരെ വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവിന്റെ കാര്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈക്കിളിന്റെ മൃതദേഹം ബാത്‌റൂമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിനു മുന്‍പെ ദമ്പതികളുടെ മൂത്ത മകനായ […]

Kerala

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

  • 1st February 2024
  • 0 Comments

ഇടുക്കി: തോപ്രാംകുടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുന്‍പാണ് ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

National

മുസ്ലീം യുവാവുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്

  • 25th January 2024
  • 0 Comments

കര്‍ണാടകയിലെ മൈസൂരില്‍ മുസ്ലീം യുവാവുമായി പ്രണയത്തിലായതിന്റെ പേരില്‍ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം മാതാവിനെയും യുവാവ് കൊലപ്പെടുത്തി. 19 വയസുകാരിയായ ധനുശ്രീയും പെണ്‍കുട്ടിയുടെ അമ്മ അനിതയുമാണ് (40) കൊല്ലപ്പെട്ടത്. സഹോദരന്‍ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം യുവാവുമായി ധനുശ്രീ പ്രണയത്തിലായതില്‍ നിതിന്‍ അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടാവുകയും ചെയ്തു. മാതാപിതാക്കളാണ് പലപ്പോഴും ഇവര്‍ തമ്മിലുണ്ടായ വഴക്ക് തീര്‍ത്തിരുന്നത്. മാതാപിതാക്കള്‍ക്കും ഈ പ്രണയബന്ധത്തിന് അനുകൂലനിലപാടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിന്റെ വീട്ടിലേക്കെന്ന വ്യാജേന നിതിന്‍ സഹോദരിയെയും […]

error: Protected Content !!