kerala Kerala

കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു; യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; കൊലപാതകത്തിന് കാരണം ഇരുവരും തമ്മിലുള്ള വാക്കേറ്റം

  • 19th September 2024
  • 0 Comments

കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ക്ക് രണ്ടുമക്കളാണ് ഉള്ളത്.

GLOBAL International

റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ വനിത സൈനിക അടക്കം നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

  • 18th September 2024
  • 0 Comments

ഗസ്സ: തെക്കന്‍ ഗസ്സയിലെ റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പോയ വനിത സൈനിക അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. 23 കാരനായ ക്യാപ്റ്റന്‍ ഡാനിയേല്‍ മിമോണ്‍ ടോഫ്, 20 കാരി സ്റ്റാഫ് സര്‍ജന്റ് അഗം നൈം, 21 കാരന്‍ അമിത് ബക്രി, ഡോട്ടന്‍ ഷിമോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നിരവധി ഇസ്രായേലി സൈനികര്‍ക്ക് […]

Kerala kerala

ഇടുക്കിയില്‍ ദുരൂഹസാചര്യത്തില്‍ യുവാവ് മരിച്ച സംഭവം; കൊലപാതക കാരണം ടിവി കാണാന്‍ വേണ്ടിയുള്ള തര്‍ക്കം; അമ്മയും സഹോദരനും റിമാന്‍ഡില്‍

  • 6th September 2024
  • 0 Comments

ഇടുക്കി പീരുമേട്ടില്‍ കഴിഞ്ഞ ദിവസം ദുരൂഹസാചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ അഖിലിന്റെ സഹോദരന്‍ ആയ അജിത്തിനെയും, അമ്മ തുളസിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആണ് കൊലപാതക കാരണം എന്താണെന്ന് വ്യക്തമായത്. ടി.വി വെക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ചൊവ്വാഴ്ച രാത്രി ടി.വി. കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വലിയ […]

kerala Kerala

കാരറ്റെടുത്തു കടിച്ചു; ചോദ്യം ചെയ്ത കടയുടമയെ വെട്ടിക്കൊന്നു; 2 പേര്‍ പിടിയില്‍

  • 27th August 2024
  • 0 Comments

പത്തനംതിട്ട: റാന്നിയില്‍ കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കടയുടമയെ വെട്ടി കൊന്നു. അങ്ങാടി എസ്ബിഐയ്ക്ക് മുന്നില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍ കുമാര്‍ (56) ആണ് മരിച്ചത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദീപ്, അനില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്. ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. അനില്‍ കുമാറിന്റെ കടയിലെത്തിയ ഇവര്‍ കാരറ്റെടുത്തു കടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി ഇതു ചോദ്യം ചെയ്തു. കാരറ്റിനു വലിയ വിലയാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി തടയാന്‍ […]

Kerala kerala

തിരുവനന്തപുരത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 16th August 2024
  • 0 Comments

തിരുവനന്തപുരം: മുട്ടത്തറയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 34 വയസ്സുള്ള ഷിബിലിയാണ് കൊല്ലപ്പെട്ടത്. കടല്‍തീരത്തോട് ചേര്‍ന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇനാദ് എന്നിവരാണ് കൊലപാതകം നടത്തിയത്. ഇന്നലെ അര്‍ധരാത്രിയോടുകൂടി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പ്രാഥമികവിവരം. നാട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ശരീരത്തില്‍ ആയുധം കൊണ്ടുള്ള മുറിവില്ലെന്ന് പൊലീസ് അറിയിച്ചു. അടിച്ചോ ചവിട്ടിയോ കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

kerala Kerala

കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകം; വനിതാ ബാങ്ക് മാനേജറുടെ ക്വട്ടേഷന്‍; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

  • 8th August 2024
  • 0 Comments

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ മെയ് 26 നാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജര്‍ സരിത പണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പാപ്പച്ചന് സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, […]

kerala Kerala

ആറ്റിങ്ങലില്‍ ഭാര്യ മാതാവിനെ മരുമകന്‍ തലക്കടിച്ചു കൊന്നു.

  • 7th August 2024
  • 0 Comments

തിരുവന്തപുരം: ആറ്റിങ്ങലില്‍ ഭാര്യ മാതാവിനെ മരുമകന്‍ തലക്കടിച്ചു കൊന്നു. ആറ്റിങ്ങല്‍ സ്വദേശി പ്രീത(55)യെയാണ് ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. മകളുടെ ഭര്‍ത്താവ് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട പ്രീതയുടെ ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെ അച്ഛനെയും അമ്മയേയും കിടപ്പുമുറിയില്‍ വെച്ച് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തു.

International

‘വിവാഹം ആയില്ലേ എന്ന് നിരന്തരം ചോദിച്ചു’; 45കാരന്‍ അയല്‍വാസിയെ കൊലപ്പെടുത്തി

  • 6th August 2024
  • 0 Comments

ഇന്‍ഡോഷ്യയിലെ വടക്കന്‍ സുമാത്രയിലെ സൗത്ത് തപനുലി മേഖലയില്‍ 45കാരന്‍ അയല്‍വാസിയെ കൊലപ്പെടുത്തി. പാര്‍ലിന്ദുഗന്‍ സിരേഗര്‍ എന്ന 45കാരന്‍ ആണ് 60 കാരനായ അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം വിവാഹം ഒന്നും ആയില്ലേ എന്ന ചോദ്യം കേട്ട് മടുത്തതിനാല്‍. പാര്‍ലിന്ദുഗന്‍ സിരേഗര്‍ വീട്ടില്‍ കയറിയാണ് അസ്ഗിം ഇരിയാന്റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാര്‍ലിന്ദുഗന്‍ പിന്തുടര്‍ന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികള്‍ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്റോയെ ആശുപത്രിയില്‍ […]

National

23 കാരിയായ ഗര്‍ഭിണിയെ കൊന്നു; കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു; ആക്രമണം സ്ത്രീധനത്തിന്റെ പേരില്‍

  • 23rd July 2024
  • 0 Comments

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ തണ്ടി ഖുര്‍ദ് ഗ്രാമത്തില്‍ 23 കാരിയായ ഗര്‍ഭിണിയെ കൊന്ന് കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മിഥുനും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വഴക്ക് പരിഹരിക്കുന്നതിനായി പണം നല്‍കിയിരുന്നെന്നും മരിച്ച റീനയുടെ കുടുംബം പറഞ്ഞു. മൃതദേഹം കത്തിക്കുന്നതിനിടെ അവിടെ എത്തിയ റീനയുടെ കുടുംബാംഗങ്ങളാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീട്ടുകാര്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് റീനയെ മിഥുന്‍ തന്‍വാര്‍ വിവാഹം […]

National

ഗര്‍ഭഛിദ്രത്തിനിടെ യുവതി മരിച്ചു; മൃതദേഹം നദിയില്‍ തള്ളി കാമുകന്‍

  • 23rd July 2024
  • 0 Comments

പൂനെ: പൂനെയിലെ ഇന്ദുരിയില്‍ ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും ജീവനോടെ നദിയിലെറിഞ്ഞു. സംഭവത്തില്‍ പ്രതി ഗജേന്ദ്ര ദഗാഡ്കൈറെയും കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. ഗജേന്ദ്രയുമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇതിനിടെ കഴിഞ്ഞ ജൂലൈ ആറിനാണ് തലേഗാവ് ധബാഡെയിലെ ബന്ധുവീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം യുവതിയെ ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. തുടര്‍ന്നു മകളെ […]

error: Protected Content !!