വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടി; കാമുകനും കൂട്ടാളികളും പിടിയില്‍
ഡല്‍ഹി: ഡല്‍ഹിയിലെ നാങ്‌ഗ്ലോയില്‍ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി. സോണിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സഞ്ജു എന്ന സലീമിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോണിക്ക് 6,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. കൂടാതെ തന്റെയും കാമുകന്‍ സലീമിന്റെയും നിരവധി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. സലീമും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോണിക്കൊരു പുതിയ സുഹൃത്തുണ്ടെന്ന വിവരം തങ്ങള്‍ […]