kerala Kerala

കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

കോതമംഗലം: കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റമീസിന്റെ ഒളിവില്‍ പോയ മാതാപിതാക്കള്‍ പൊലീസ് പിടിയില്‍. പിതാവ് റെഹീം, മാതാവ് ശെരീഫ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ സേലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത് . ഇന്ന് തന്നെ ചോദ്യം ചെയ്യലിനായി കോതമംഗലത്ത് എത്തിക്കുമെന്ന് കരുതുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പ്രതി ചേര്‍ത്തത്. ആത്മഹത്യാ […]

Kerala kerala

ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ജോസ് മോന്‍ മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ചെന്ന് വിവരം.

ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ് മോന്‍ മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ചെന്ന് വിവരം. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. ശേഷം ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തി. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ് മോന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെയാണ് ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് […]

Kerala kerala

നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ നിര്‍ണായകം; ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി

തൃശ്ശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കുഴികള്‍ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുഴികള്‍ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് സംഘം ശേഖരിക്കുന്നുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി […]

kerala Kerala

രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും.

തൃശ്ശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ കുഴിമാന്തിയുള്ള പരിശോധന നടക്കുക. ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് […]

Kerala kerala

ഷഹാന ഉച്ചത്തില്‍ നിലവിളിച്ചു; വാനില്‍ രക്തംവാര്‍ന്ന് കിടക്കുന്ന യുവാവ്; നാട്ടുകാരോട് അപകടമാണെന്ന് പറഞ്ഞു; ആഷിക്കിന്റെ മരണം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

പള്ളുരുത്തി(കൊച്ചി): ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് വാനില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വലിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിക്കാണ് (30) മരിച്ചത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷിഹാബും (39) ഇയാളുടെ ഭാര്യയും ആഷിക്കിന്റെ സുഹൃത്തുമായ ഷഹാനയും (32) പള്ളുരുത്തി പൊലീസ് അറസ്റ്റിലായി. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് ഇന്ദിര ഗാന്ധി റോഡിലെ ആളൊഴിഞ്ഞ […]

Kerala kerala

പാലക്കാട് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പാലക്കാട് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വേണുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണിപറമ്പിലെ കടമുറിക്ക് മുന്നിലായിരുന്നു വേണുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന് സംശയിക്കുന്നതായി പൊലീസ്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെ നടപടികള്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

kerala Kerala

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; യുവാവ് ഒളിവില്‍

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനുകുട്ടന്‍ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടന്‍ സംശയരോഗത്തിന് അടിമയാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കുട്ടികളുടെ മുന്നില്‍ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള […]

Kerala kerala

ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവം; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവെന്ന് അമ്മാവന്റെ മൊഴി

ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് പ്രതിയായ അമ്മാവന്‍ ഹരികുമാറിന്റെ മൊഴി. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു അതേസമയം ശ്രീതു ഇക്കാര്യം നിഷേധിച്ചു. അതിനാല്‍, ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കും. റൂറല്‍ എസ് പിക്കാണ് മൊഴി നല്‍കിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു നേരത്തേ അറസ്റ്റിലായിരുന്നു. വ്യാജ നിയമന ഉത്തരവ് തയാറാക്കാന്‍ ശ്രീതുവിന് […]

GLOBAL International

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ബങ്കറിലെന്ന് റിപ്പോര്‍ട്ട്; ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും ബങ്കറിലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഇറാന്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്ന് ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വെള്ളിയാഴ്ച നെതന്യാഹു സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഇതിനിടെ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ടെഹ്റാന്റെ വ്യോമ […]

National

പ്രണയാഭ്യര്‍ഥന നിരസിച്ചു; മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ് വിക. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി […]

error: Protected Content !!