കേരള ബ്ളാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനാകുന്നു;വധു ബാഡ്മിൻറൺ താരം റെസ ഫർഹത്ത്
ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയുമായ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനാകുന്നു.ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ സഹല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ബാഡ്മിൻറൺ താരം കൂടിയായ റെസ ഫർഹത്താണ് വധു. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.പുതിയ യാത്ര ആരംഭിക്കുമ്പോൾ സഹലിനും വധുവിനും ആശംസകൾ നേരുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് എഫ്.ബിയിൽ കുറിച്ചു.കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്.സഹലിന്റെ പോസ്റ്റിന് താഴെ താരത്തിന്റെ ഇന്ത്യന്‍ ടീമിലെയും ബ്ലാസ്‌റ്റേഴ്‌സിലെയും സഹതാരങ്ങളും […]