‘ബ്രിട്ടീഷുകാരെക്കാള്‍ തരം താഴരുത് നിങ്ങള്‍’;മൂന്ന് കാർഷിക നിയമങ്ങളും നിയമ സഭയിൽ കീറി എറിഞ്ഞ് കെജ്രിവാൾ

  • 17th December 2020
  • 0 Comments

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ നിയമ സഭയിൽ കീറി എറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബില്ലുകളെ നിരാകരിച്ചുള്ള പ്രമേയവും ഡൽഹി നിയമ സഭ പാസാക്കി.ദല്‍ഹി നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്. ഈ ബില്‍ കര്‍ഷകര്‍ക്കായി പാസാക്കിയതല്ലെന്നും മറിച്ച ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് ധനസഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.ഈ കൊവിഡ് കാലത്ത് ഇത്ര തിടുക്കപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യം എന്തായിരുന്നു? ചരിത്രത്തിലാദ്യമായിട്ട് ആണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്. ആയതിനാല്‍ […]

Local

കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി മികച്ച ഫലം കാണുന്നു; അരവിന്ദ് കെജരിവാള്‍

കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി മികച്ച ഫലം കാണുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ഡല്‍ഹിയിലെ ആദ്യ രോഗി വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതായും അദ്ദേഹം പറഞ്ഞു.കോവിഡ് രോഗം ഭേദമായ ആയിരത്തോളം ആളുകള്‍് ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്മ തെറാപ്പി പരീക്ഷണാടസ്ഥാനത്തില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്‍എന്‍ജെപി ആശുപത്രിയില്‍ ചുരുക്കം ചില രോഗികളില്‍ ഞങ്ങള്‍ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചിട്ടുണ്ട.

National

ഡല്‍ഹി കലാപത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു; കെജരിവാള്‍

ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക ശേഷം അ്‌ദ്ദേഹം പറഞ്ഞു. ” മോദിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി കലാപവും നിലവിലെ സാഹചര്യവും പുനരധിവാസവും എല്ലാം ചര്‍ച്ച ചെയ്തു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായുള്ള വ്യാജ വാര്‍ത്ത വന്നപ്പോള്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. […]

error: Protected Content !!