ബാങ്കിൽ വായ്പ ആവശ്യത്തിനായി എത്തി;സമ്മാനമില്ലെന്ന് കരുതിയ ടിക്കറ്റിന് ഒന്നാം സമ്മാനം;കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷം തയ്യൽത്തൊഴിലാളിക്ക്
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം തയ്യൽത്തൊഴിലാളിക്ക്.പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമ പതിച്ചേരിൽ കനിൽ കുമാറിനാണ് PK 270396 എന്ന നമ്പരിലുള്ള ടിക്കറ്റിൽ 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റിന്റെ പക്കൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കനിൽ കുമാർ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാൾ ലോട്ടറി പോക്കറ്റിൽ തന്നെ വച്ചു.പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോൾ ഒരു […]