കാരന്തൂരില്‍ വന്‍ മദ്യവേട്ട
കാരന്തൂര്‍; കാരന്തൂരില്‍ നിന്ന് വന്‍ വ്യാജ മദ്യശേഖരം പിടികൂടി. കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡിലെ അശോകന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നാണ് മദ്യം എക്സൈസ് സംഘം പിടികൂടിയത്. ആയിരത്തിനടുത്ത് ലിറ്റര്‍ വ്യാജമദ്യമാണ് പിടികൂടിയിരിക്കുന്നത്. മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 150 ലിറ്ററോളം പഞ്ചസാര ലായനിയും മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും, ഇയാളുടെ രണ്ട് ജീപ്പുകളും ഒപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഐബി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി ബാലചന്ദ്രന്‍, ഐബി ഇന്‍സ്‌പെക്ടര്‍ സുധാകരന്‍, കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്‍് […]









