Kerala kerala

കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി യു ആര്‍ പ്രദീപ്

  • 10th November 2024
  • 0 Comments

കോഴിക്കോട്: ചേലക്കര നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. രാവിലെ ആറു മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. കാന്തപുരത്തിന്റെ അനുഗ്രഹം തേടാന്‍ എത്തുന്നത് എല്ലാ തിരഞ്ഞെടുപ്പിലും പതിവാണെന്ന് യു ആര്‍ പ്രദീപ് പറഞ്ഞു. സി പി എം നേതാക്കളായ എ സി മൊയ്തീന്‍ എം എല്‍ എ, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ […]

kerala Kerala Local

നിരപരാധികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ നീതീകരിക്കാനാവില്ല: കാന്തപുരം

  • 26th September 2024
  • 0 Comments

കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാന്‍ അതിര്‍ത്തി കടന്ന് നിരപരാധികളായ സിവിലിയന്മാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കള്‍ ഒന്നിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങള്‍ക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തില്‍ നിന്ന് രാജ്യങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനല്‍കുന്നതാണ് മുഹമ്മദ് നബിയുടെ […]

Kerala kerala

ഒരുമയും ഐക്യവും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട്; കാന്തപുരം

  • 15th August 2024
  • 0 Comments

കോഴിക്കോട്: മനുഷ്യര്‍ക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടന്ന ആഘോഷ പരിപാടികളില്‍ ദേശീയ പതാകയുയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ അതിന്റെ പൂര്‍ണതയോടെ നിലനിര്‍ത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും-സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ കാന്തപുരം പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, […]

Kerala News

മലേഷ്യൻ സർക്കാറിന്റെ പരമോന്നത ബഹുമതി; കാന്തപുരത്തിന്റെ പ്രവർത്തനമികവിനുള്ള അംഗീകാരമായി പ്രൗഢോജ്ജ്വല പൗരസ്വീകരണം

  • 23rd July 2023
  • 0 Comments

കോഴിക്കോട്: ലോക മുസ്‌ലിം പണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാറിന്റെ പരമോന്നത ബഹുമതിയായ ടോക്കോമാൽ ഹിജ്റ പുരസ്കാരം നേടിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സ്നേഹജനങ്ങൾ നൽകിയ പൗരസ്വീകരണം പ്രൗഢമായി. വിദ്യാഭ്യാസ, മത, സാമൂഹിക രംഗത്തെ ആറു പതിറ്റാണ്ട് നീണ്ട നിസ്തുല സേവനങ്ങൾക്ക് സമൂഹം നൽകുന്ന ആദരവ് വിളിച്ചറിയിക്കുന്നതായിരുന്നു സ്വീകരണച്ചടങ്ങുകൾ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടി നൽകി പ്രവർത്തകർ കാന്തപുരത്തെ മർകസിലേക്ക് ആനയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലും […]

Kerala News

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം;കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

  • 7th September 2022
  • 0 Comments

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ പ്രമേയം വിവാദത്തില്‍.ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി,സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്സുകള്‍ കേരളത്തിന്റെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ […]

Kerala News

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കാന്തപുരം

  • 24th August 2022
  • 0 Comments

ജെൻഡർ ന്യുട്രൽ യൂണിഫോം വിഷയത്തിൽ യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത് സ്വാഗതാര്‍ഹമാണെന്ന് ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പാരമ്പര്യത്തിനും […]

Kerala News

വഖഫ് നിയമനം;സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം;മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു കാന്തപുരം

  • 20th July 2022
  • 0 Comments

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് പിന്‍മാറിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും, ഈ ഉറപ്പ് പാലിച്ചതായും കാന്തപുരം പ്രസ്താവനയിലൂടെ പറഞ്ഞു.അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് […]

മഹല്ലുകൾ ഐക്യത്തിന്റെ മാതൃകാ കേന്ദ്രങ്ങളാകണം: കാന്തപുരം

  • 14th January 2021
  • 0 Comments

കുന്നമംഗലം: സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്‌ലിംകൾക്കിടയിൽ ഐക്യം നിറഞ്ഞുനിൽക്കുന്നമാതൃകാ കേന്ദ്രങ്ങളായി മഹല്ലുകൾ മാറണമെന്ന് കുന്നമംഗലം മഹല്ല് ഖാസി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കുന്നമംഗലം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച മഹല്ല് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും വിശ്വാസികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു നേതൃത്വം നൽകേണ്ടത് മഹല്ലുകളാണ് . വിദ്യാഭ്യാസ രംഗത്ത് പുതിയ കാൽവെയ്പുകൾ നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും മഹല്ല് നേതൃത്വം മുന്നിലുണ്ടാകണം. […]

മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

  • 24th December 2020
  • 0 Comments

കാഞ്ഞങ്ങാട് കൊലപാതകത്തിൽ മുസ്‍ലിം ലീഗിനെതിരെ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം. അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. രാഷ്ട്രീയ തോൽവിക്ക് മറയിടാനാണ് ലീഗ് അരും കൊലകൾ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ആവശ്യപ്പെട്ടു.ഇന്നലെ രാത്രി കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാൻ ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി […]

സംവരണ വിഷയത്തില്‍ സാമുദായിക സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സര്‍ക്കാര്‍; ചര്‍ച്ച നടത്തിയേക്കും

  • 29th October 2020
  • 0 Comments

മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ സാമുദായിക സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചര്‍ച്ച നടത്തുക. പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടേക്കും. മുന്നാക്ക സംവരണത്തിനെതിരെ മുസ്ലിം ഈഴവ ദളിത് സംഘടനകളാണ് രംഗത്തുള്ളത്. ഇവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഘടനകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നബിദിനത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാമുദായിക സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ […]

error: Protected Content !!