Local

കനോലി കനാലില്‍ ബോട്ട് ഓടിക്കുന്നതിനുള്ള സര്‍വ്വേ ആരംഭിച്ചു

കോഴിക്കോട്: കനോലി കനാലിലൂടെ ബോട്ട് ഓടിക്കുന്നതിന്റെ മുന്നോടിയായുള്ള സര്‍വേ ആരംഭിച്ചു. ജലപാതയ്ക്കുള്ള സര്‍വേ നടപടികളാണ് രണ്ടു ദിവസമായി പുരോഗമിക്കുന്നത്. കനാലിലൂടെ ബോട്ട് ഓടിക്കാന്‍ ലക്ഷ്യമിട്ട് കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്ര സ്ട്രക്ചര്‍ ലിമിറ്റഡാണ് (ക്വില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. എരഞ്ഞിപ്പാലം ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് കനാലിലെ ചെളി നീക്കുന്നുണ്ട്. കാരപ്പറമ്പിനും എടക്കാടിനുമിടയ്ക്കുള്ള ഭാഗത്താണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിച്ച് കനാലിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കനാലിലേക്കു വീണുകിടക്കുന്ന മരച്ചില്ലകളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്ന പ്രവൃത്തിയും […]

Kerala

കനോലികനാലിൽ മാലിന്യം തള്ളൽ: വിദഗ്ധ സംഘം റിപ്പോർട്ട് നൽകും

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുറകുവശത്തുള്ള ഒരു  ഓട്ട്ലെറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങൾ  കനോലി കനാലിലേക്ക്  ചേരുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കനോലി കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നതായുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ  മീഡിയയിൽ  പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കലക്ടർ വിദഗ്ധ സംഘത്തോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായതിനെ തുടർന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.  […]

News

കനോലി കനാല്‍ പ്രവൃത്തി പുരോഗമിക്കുന്നു: ഒന്നര മാസത്തിനുള്ളില്‍ ബോട്ട് സര്‍വ്വീസ്

കോഴിക്കോട്: കനോലി കനാലിന്റെ ശുചീകരണ പ്രവൃത്തി രണ്ട് മാസം പിന്നിടിന്നു. ഇതുവരെ ഏഴ് കിലോമീറ്റര്‍ ദൂരത്തിലെ കുളവാഴയും മാലിന്യങ്ങളും അഞ്ച് കിലോമീറ്ററിലെ ചെളിയുമാണ് നീക്കിയത്. ശേഷിക്കുന്ന ഭാഗങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ബോട്ട് ഓടിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാവും. ജലപാതയ്ക്കായി ക്വില്‍ (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) ആണ് കനാല്‍ ശുചീകരിക്കുന്നത്. നിലവില്‍ എരഞ്ഞിപ്പാലും മുതല്‍ കാരപ്പറമ്പ് വരെയുള്ള ഭാഗത്താണ് ചെളി നീക്കല്‍ നടക്കുന്നത്. മഴപെയ്ത് വെള്ളം ഉയര്‍ന്നാല്‍ ചെളി നീക്കല്‍ […]

error: Protected Content !!