Kerala News

വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

  • 14th January 2021
  • 0 Comments

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ വി.പി വിനോദാണ് അറസ്റ്റിലായത്. ജനുവരി 12നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിക്കുള്ള ടെക്സ്റ്റ് ബുക്ക് വാങ്ങാനായി അമ്മയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിനോദിനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടു. ശക്തമായ പരാതിയാണ് വിനോദിനെതിരെ ലഭിച്ചിരിക്കുന്നതെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് വിനോദ് പ്രൊമോഷന്‍ […]

Kerala News

കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജന്‍ യുഎപിഎ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

  • 5th January 2021
  • 0 Comments

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി. കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. പി. ജയരാജനെതിരെ സി.ബി.ഐ ആണ് യു.എ.പി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് സി.ബി.ഐ വാദം. നേരത്തെ യു.എ.പി.എ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ജയരാജന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്നും കോടതി ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് പി.ജയരാജന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചും ഹരജി തള്ളുകയാണുണ്ടായത്. […]

കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു

  • 27th December 2020
  • 0 Comments

കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെ കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 20 അംഗങ്ങളിൽ 11 പേരുടെ പിന്തുണ മോഹനന് ലഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി അംഗം ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരായിരുന്നു കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ദിവസങ്ങൾ നീണ്ട ചർച്ചകൾ സമവായത്തിലെത്താതിരുന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ആകെയുള്ള 20 കോൺഗ്രസ് കൗൺസിലർമാരെയും ഡിസിസി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. […]

ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരന്‍

  • 13th December 2020
  • 0 Comments

കണ്ണൂരിലെ മൂന്നുപഞ്ചായത്തുകളിലെ ഇടതുസ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് കള്ളവോട്ട് വരെ ചെയ്തവരാണ് ഇവിടെ സ്ഥാനാര്‍ഥികളെന്ന് സുധാകരന്‍ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല; മൂന്ന് വോട്ടുകള്‍ വരെ ചെയ്ത ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ഇവരുടെ കൈകളിലേക്ക് പഞ്ചായത്ത് ഭരണം പോയാലുള്ള അവസ്ഥ എന്തായിരിക്കും? സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. കള്ളവോട്ടും അക്രമവും […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യോഗാചാര്യന് എതിരെ പോലീസ് കേസെടുത്തു.

  • 22nd November 2020
  • 0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യോഗാചാര്യന് എതിരെ പോലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരെയുള്ള പരാതിയിലാണ് നടപടി. പരിയാരം സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ യോഗാചാര്യന്‍ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി എന്നാണ് കേസ്. 2017, 2018, 2019 വര്‍ഷങ്ങളില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എന്നാല്‍ പീഡന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോള്‍ 19 വയസ്സുള്ള പെണ്‍കുട്ടി മനോവിഷമം മൂലം […]

Kerala News

കണ്ണൂരിൽ രണ്ട് കോവിഡ് മരണം

  • 19th September 2020
  • 0 Comments

കണ്ണൂരിൽ രണ്ട് കോവിഡ് മരണം. നടുവിൽ പാത്തൻ പാറയിൽ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹിം (52) ആണ് മരണപ്പെട്ടത്. രോഗം ബാധിച്ച ഇരുപേരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലയിലായിരുന്നു. കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച് ഇക്കഴിഞ്ഞ 16നാണ് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇന്ന് പുലർച്ചെയാണ് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുന്നത്. സെബാസ്റ്റ്യന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യൻ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ […]

Kerala

സമര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന് കോവിഡ്

  • 17th September 2020
  • 0 Comments

കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരങ്ങളിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. മയ്യിൽ സ്വദേശിക്കാരനായ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരികരണം. ഇതേ തുടർന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

Kerala

ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്

  • 28th July 2020
  • 0 Comments

കണ്ണൂർ : ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 20 പേർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് എത്തിയ യുവാവ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് തൊട്ടടുത്തുള്ള കടകളിലും മറ്റും കയറി ഇറങ്ങിയതായും സ്ഥിരമായി സന്ദർശിച്ചതായും വിവരം ലഭ്യമായി ഇതേ തുടർന്ന് പൊലീസ് യുവാവിന് എതിരെ കേസെടുത്തു. ഇയാളുടെ കുടുംബത്തിന് എതിരേയും നിയമ നടപടി ഉണ്ടായേക്കും. കുത്തുപറമ്പിലെ വ്യാപാരികളുമായി ഇയാൾക്ക് ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചു. ഇത് […]

Kerala

കടലിലേക്ക് പഴമെറിയൽ: അന്ധവിശ്വാസം തള്ളിക്കളയണം ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ്

  • 18th July 2020
  • 0 Comments

കണ്ണൂർ : കടലോര നിവാസികളുടെ ഐശ്വര്യത്തിനും മത്സ്യ ലഭ്യത സുലഭമാക്കാനും കടലിൽ പഴമെറിയൽ ചടങ്ങ് നടത്തിയത് തികഞ്ഞ അന്ധവിശ്വാസവും അനാചാരവുമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കണ്ണൂർ പഴയങ്ങാടി കടപ്പുറത്ത് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നടന്ന ഈ ചടങ്ങ് ദൈവിക വിധി വിശ്വാസത്തിലുള്ള കടുത്ത വ്യതിചലനമാണ്. മൽസ്യസമ്പത്ത് ഉണ്ടാകുന്നതും അത് യഥാസന്ദർഭങ്ങളിൽ ലഭ്യമാകുന്നതും ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്തിയിട്ടല്ല. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൃദ്ധി കൈവരുമെങ്കിൽ ട്രോളിംഗ് നിരോധന കാലത്തും കടൽക്ഷോഭ ഘട്ടങ്ങളിലും മൽസ്യത്തൊഴിലാളികളെ സഹായിക്കാൻ ഫിഷറീസ് […]

Kerala

കണ്ണൂരിൽ ഇതര സംസ്ഥാനക്കാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ

  • 19th June 2020
  • 0 Comments

കണ്ണൂർ: തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് കൂവ്വക്കാട്ടിൽ നാരായണനെ പോലീസ് പിടികൂടിയത്. ഇയാൾ ഗുരുവായൂരിലേക്ക് കടക്കാൻ ശ്രമിക്കവേ പോലീസ് പിന്തുടർന്ന് പിടി കൂടുകയായിരുന്നു. പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയായ ആസാം സ്വദേശിയാണ് ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് പ്രതി.

error: Protected Content !!