kerala Kerala

സിനിമാ താരങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കി; കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലീമയ്ക്കെതിരെ ഗുരുതര ആരോപണം

ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. തസ്ലീമ ഇടപെട്ട് സിനിമാ താരങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയെന്നാണ് വിവരം. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. 25,000 രൂപ നല്‍കണമെന്ന ചാറ്റും ലഭിച്ചു. പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുന്‍പും തസ്ലിമ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലന്‍ഡില്‍ നിന്നാണെന്നാണ് […]

Kerala News

അടുക്കളയില്‍ ഫാനും ലൈറ്റും സജ്ജീകരിച്ച് കഞ്ചാവ് ചെടി വളർത്തി;യുവാവും യുവതിയും പിടിയില്‍

  • 16th September 2022
  • 0 Comments

ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍.പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് അറസ്റ്റിലായത്.മൂന്നുനിലയുള്ള അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റില്‍ ഒരു റൂമും അടുക്കളയും ഹാളുമാണുള്ളത്. അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും […]

Kerala News

വീട്ടിൽ കഞ്ചാവ്, മരുമകൻ പിടിയിൽ,വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്

  • 24th June 2022
  • 0 Comments

തിരുവനന്തപുരത്ത് വീട്ടിൽ മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്.പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്‍റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ചെടികൾ കണ്ട് താൻ തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും സിപിഐഎമ്മും കോൺഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു,സന്തോഷിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ […]

National News

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ ഗോവന്‍ സര്‍ക്കാര്‍; മരുന്നു നിര്‍മ്മാണത്തിനെന്ന് വിശദീകരണം

  • 30th December 2020
  • 0 Comments

കഞ്ചാവുചെടികള്‍ വളര്‍ത്തുന്നത് നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മ്മാണത്തിനായി മാത്രമായുള്ള കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നാട്ടിലെ വ്യവസായമെന്ന രീതിയില്‍ കഞ്ചാവ് കൃഷിയെ മാറ്റിയെടുക്കാനാണ് തങ്ങളുടെ പദ്ധതിയിയെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാറായിട്ടില്ലെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രസ്തുത പദ്ധതി കഞ്ചാവ് ദുരുപയോഗം തടയാനുള്ള കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രമേ നടപ്പില്‍വരുത്തുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും മരുന്ന് കമ്പനികളിലേക്ക് നേരിട്ട് കഞ്ചാവെത്തിക്കുമെന്നും ഇതിന് കൃത്യമായ […]

കൊറോണയെ തടയാന്‍ കഞ്ചാവ്; കണ്ടെത്തലുകളുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍

  • 28th November 2020
  • 0 Comments

കഞ്ചാവിന് മാരകമായ കൊറോണ വൈറസില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. മനുഷ്യ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്ന് കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങള്‍ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയത്. 13 സത്തകള്‍ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ […]

മാവൂര്‍ കഞ്ചാവ് വേട്ട; പിടിയിലായത് വിശാഖപട്ടണത്തെ കഞ്ചാവ് കേസില്‍ ജാമ്യത്തിലിരിക്കെ

മാവൂരില്‍ എട്ട് കിലോയോളം കഞ്ചാവുമായി നിലമ്പൂര്‍ സ്വദേശിയായ 22 കാരന്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസ്. വിശാഖപട്ടണത്തു വെച്ച് മറ്റൊരു കഞ്ചാവ് കേസില്‍ മൂന്നര മാസം ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ ആന്ധ്രയില്‍ നിന്നും ലോറിവഴി എത്തിയ കഞ്ചാവ് തൃശ്ശൂരില്‍ നിന്നും ശേഖരിച്ച് മാവൂര്‍ ഭാഗത്തേക്ക് എത്തിക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായതെന്ന് പ്രതി പറയുന്നു. കഞ്ചാവിന്റെ ഉപയോഗം കൂടിയതാണ് വലിയ അളവില്‍ ഇറക്കുമതി ചെയ്യപ്പെടാന്‍ കാരണമാവുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിതരണക്കാര്‍ […]

News

തൃശൂരിൽ 10 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയിൽ

  • 29th September 2020
  • 0 Comments

തൃശൂരിൽ 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിൽ. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി കേസുകളില്‍ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്.

Kerala News

മലപ്പുറത്ത് 300 കിലോ കഞ്ചാവ് പിടികൂടി

  • 24th September 2020
  • 0 Comments

മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്കൂളിന് സമീപത്ത് നിന്നും പോലീസ് പ്രതികളെ പിടികൂടുന്നത് അരീക്കോട് സ്വ`ദേശി ഷാഹുൽ ഹമീദ്, മഞ്ചേരി സ്വദേശി അക്ബർ അലി,കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂർ സ്വദേശി. മുഹമ്മദ് ഇർഷാദ് എന്നീ അഞ്ചു പേരാണ് കഞ്ചാവുമായി പിടിയിലായത് ഉള്ളി നിറച്ച മിനിവാനിൽ ഒളിപ്പിച്ചനിലയിൽ 8 […]

Kerala News

കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടികൂടി

  • 6th September 2020
  • 0 Comments

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കോരാണിയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംസ്ഥാനവ്യാപകമായി നടത്തിവന്നിരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 20 കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടി. ഞായറാഴ്ച പുലർച്ചെ സ്റ്റേറ്റ് എക്സസൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് ഇത്. മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് അധികൃതർ […]

Kerala

ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന പ്രതി പിടിയിൽ

കൊല്ലം : ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം പ്രതി പോലീസ് പിടിയിൽ.എഴുകോൺ കൊട്ടേകുന്നം മേരി ഭവനിൽ സ്റ്റീഫൻ ഫെർണാണ്ടസിനെയാണ് പോലീസ് പിടികൂടിയത്. നേരത്തെ കഞ്ചാവു കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. എക്സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദും സംഘത്തിന്റെയും നേതൃത്വത്തിൽ രണ്ടു‌ കിലോ കഞ്ചാവുമായി വന്ന പ്രതിയെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന്‌ ചന്ദനത്തിരി, പുൽത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നെന്നാണ്‌ […]

error: Protected Content !!