Kerala News

ക്രമക്കേടും അഴിമതിയും നടന്നെന്ന് വ്യക്തം, പിണറായി ഭരണത്തില്‍ തുടരുന്നത് അധികാരദുര മൂലം: കെ സുരേന്ദ്രൻ

  • 31st March 2023
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന് വ്യക്തമായതിനാല്‍ ധാര്‍മികത അൽപമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലോകായുക്തയിലെ രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ മുഖ്യമന്ത്രി കുറ്റം ചെയ്‌തെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. രണ്ടാമത്തെയാള്‍ ഏതു സാങ്കേതിക പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയതെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി ഭരണത്തില്‍ തുടരുന്നത് മുഖ്യമന്ത്രിയുടെ അധികാരദുര മൂലമാണ്. ഇനി മുഖ്യമന്ത്രിക്ക് അനൂകൂലമായി വിധി വരാന്‍ ഒരു സാധ്യതയുമില്ല. പല കേസിലും മുഖ്യമന്ത്രി അന്വേഷണം നേരിടുകയാണ്. ഇപ്പോള്‍ […]

Kerala News

പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല ; മാനഹാനിയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; കെ സുരേന്ദ്രൻ

  • 29th March 2023
  • 0 Comments

പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്നും ഒരാൾക്കും മാനഹാനി ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം നേതാക്കൾ കോൺഗ്രസിലെ വനിതകളെ മോശമായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്ക് പോലും എതിർത്ത് പറയാതിരുന്ന വി ഡി സതീശൻ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു വനിതാ നേതാവിന്റെയും പേര് പറഞ്ഞിട്ടില്ല. അഴിമതിക്കാരെക്കുറിച്ചുള്ള പൊതുവായ പരാമർശമായിരുന്നു തന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശത്തെ പർവതീകരിച്ചത് […]

Kerala kerala politics

വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നത്: മുഹമ്മദ് റിയാസ്

  • 28th March 2023
  • 0 Comments

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രസ്താവനയില്‍ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ.പ്രതിപക്ഷം ഈ പ്രസ്താവന പോലും സിപിഎമ്മിനെതിരെ വഴിതിരിച്ചു വിടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കെ.സുരേന്ദ്രനെതിരെ സിപിഎമ്മിലെ ആരും മറുപടി പറയാത്തതിനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ചതില്‍ കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ […]

Kerala News

സ്ത്രീവിരുദ്ധമായ പരാമർശം പരിഷ്കൃത സമൂഹത്തിന് ഉചിതമല്ല; കെ സുരേന്ദ്രനെതിരെ എ.എ റഹിം

  • 28th March 2023
  • 0 Comments

അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കെ. സുരേന്ദ്രന്റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ഉചിതമല്ലെന്ന് എ എ റഹീം. സിപിഐഎം വനിതാ നേതാക്കൾക്കെതിരായ സുരേന്ദ്രന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു റഹീം. സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ആധുനിക കാലത്തിന് ചേർന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണമെന്ന് റഹീം പറഞ്ഞു. ആധുനികകാലത്ത് സ്ത്രീകൾക്കും യുവാക്കൾക്കും ചേർന്നുനിൽക്കാൻ പറ്റാത്ത പാർട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങൾ. സ്ത്രീവിരുദ്ധതയാൽ വാർത്തെടുക്കപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് സുരേന്ദ്രൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ബിജെപി സംസ്ഥാന […]

Kerala kerala politics

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രൻ

  • 27th March 2023
  • 0 Comments

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി […]

Kerala News

എൽഡിഎഫും യുഡിഎഫും പിന്നോക്ക സമുദായങ്ങളെ ചതിക്കുന്നു; കെ. സുരേന്ദ്രൻ

  • 20th March 2023
  • 0 Comments

പട്ടിക ജാതി സംവരണ സീറ്റിൽ പോലും കേരളത്തിൽ നിന്ന് പട്ടിക ജാതിക്കാരല്ല തെരെഞ്ഞെടുക്കപെടുന്നതെന്നും പിന്നോക്ക സമുദായങ്ങളെ എൽഡിഎഫും യുഡിഎഫും ചതിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജരേഖയുണ്ടാക്കി സംവരണ സമുദായമല്ലാത്ത വ്യക്തിയെ തെരഞ്ഞെടുപ്പിൽ നിർത്തുന്നതിലൂടെ മാപ്പർഹിക്കാത്ത തെറ്റാണ് ഇരു മുന്നണികളും ചെയ്തത്. ഈ വിഷയത്തിൽ ഒരു മുന്നണികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവികുളം എം എൽ എ എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും പിന്നാക്ക സമുദായങ്ങളെ കാലാകാലങ്ങളായി എൽഡിഎഫും […]

Kerala

ബ്രഹ്മപുരം: ഒന്നാം പ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രന്‍

  • 19th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ഹരിത ട്രിബ്യൂണല്‍ ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ […]

Kerala News

മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു; വിമർശനവുമായി കെ സുരേന്ദ്രൻ

  • 7th March 2023
  • 0 Comments

മദ്യ നയത്തിലെ അഴിമതിയിൽ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുകയാണെന്നുംതെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പിണറായി വിജയൻ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെളിവ് ലഭിക്കാതെ ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുവദിക്കുമോ? പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നത്.എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയ […]

Kerala kerala politics

വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച: കെ സുരേന്ദ്രൻ

  • 6th March 2023
  • 0 Comments

തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും വിദ്യാർത്ഥകൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അർഹ സമുദായങ്ങളിൽപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്കുള്ള ഗ്രാൻഡ് സ്റ്റൈപെന്‍റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധി മൂലം ധന വകുപ്പിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് മുടങ്ങി കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി […]

Kerala News

എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജാഥ കോഴിക്കോടും വയനാട്ടിലും എത്തിയപ്പോള്‍ ഇന്ധനം നിറച്ചത് മാഹിയില്‍ നിന്ന്

  • 27th February 2023
  • 0 Comments

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജാഥ കോഴിക്കോടും വയനാട്ടിലും എത്തിയപ്പോള്‍ ഇന്ധനം നിറച്ചത് മാഹിയില്‍നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയിൽ വന്നാണെന്ന് പമ്പുകാർ തന്നോടു പറഞ്ഞു.ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയാണ് ഇതിലൂടെ ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസമെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എം.വി ഗോവിന്ദന്റെ പ്രതിരോധ ജാഥ എന്നത് അനുയോജ്യമായ പേര് […]

error: Protected Content !!