ജോസ് കെ മാണി ഇടത് മുന്നണിയില്‍ ചേര്‍ന്നു

ജോസ് കെ മാണി ഇടത് മുന്നണിയില്‍ ചേര്‍ന്നു. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്‍, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. യുഡിഎഫിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. […]

Kerala

ലൈഫ് മിഷൻ കേസ് സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു രാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. റെഡ് ക്രസന്റും ലൈഫ് […]

News

ജോസ് കെ മാണി യു ഡി എഫിനൊപ്പം നിന്നില്ലെങ്കിൽ നടപടി കടുപ്പിക്കും : ബെന്നി ബഹന്നാൻ

തിരുവനന്തപുരം : ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്നും. തീരുമാനം അനുസരിച്ചില്ലങ്കിൽ നടപടിയുണ്ടാകുമെന്നാണ് ബെന്നി ബെഹന്നാൻ പറഞ്ഞിരിക്കുന്നത്. നിലവിൽ അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് ജോസ് കെ മാണിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതേ സമീപനം തുടർന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ബെന്നിബഹന്നാൻ വ്യക്തമാക്കി. നാളെ സഭ സമ്മേളിക്കുമ്പോൾ സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷവും ജോസഫ് വിഭാഗവും പാർട്ടിയിലെ അഞ്ച് […]

Kerala

ജോസ് കെ മാണി മുന്നണി പ്രവേശനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല : എ വിജയരാഘവന്‍

തിരുവനന്തപുരം : യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് പ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ ജോസ് കെ മാണി വിഭാഗം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലയെന്നും അദ്ദേഹം അറിയിച്ചു. പൊതുവായ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹംകൂട്ടി ചേർത്തു.

Kerala

ജോസ‌് ടോമിന് “രണ്ടില” നൽകില്ല പാലായിൽ യുഡിഎഫ‌് സ്ഥാനാർഥി : പി ജെ ജോസഫ്

  • 3rd September 2019
  • 0 Comments

പാലായിൽ കേരള കോൺഗ്രസ‌് എമ്മിന‌് സ്ഥാനാർഥിയില്ലെന്ന് പി ജെ ജോസഫ‌് യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയാണ‌് പാലായിൽ മത്സരിക്കുന്നത് അതുകൊണ്ട് തന്നെ കേരള കോൺഗ്രസിന്റെ ചിഹ‌്നം ‘രണ്ടില’ ജോസ‌് ടോമിന‌് ചിഹ‌്നം അനുവദിക്കില്ലെന്നും വ്യക്തമാക്കി. വർക്കിങ‌് ചെയർമാൻ ജോസഫ‌് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിനെ കുറിച്ച് തൊടുപുഴയിൽ പ്രതികരിക്കുകയായിരുന്നു . താൻ പാർടിയിൽ നിന്നും പുറത്താക്കിയ ആളാണ‌് ജോസ‌് ടോം. ജോസ‌് കെ മാണി പാർടി ചെയർമാനെന്ന‌് വാദിക്കുന്ന ജോസ‌് ടോം തന്നോട‌് ചിഹ‌്നം ആവശ്യപ്പെട്ടിട്ടില്ല. ചിഹ‌്നം വേണ്ടെന്ന‌് തുറന്നു പറഞ്ഞയാൾക്ക‌് എന്തിന‌് […]

error: Protected Content !!