തൊഴില്‍മേഖലയിലേക്കുള്ള സുഗമമായ പ്രവേശനത്തിന് കോളേജുകളില്‍ പ്ലേസ്മെന്റ് സെല്‍ അനിവാര്യമെന്ന് ‘ഉദ്യോഗ ജ്യോതി’ യോഗം
യുവജനതയുടെ തൊഴില്‍മേഖലയിലേക്കുള്ള സുഗമമായ പ്രവേശനത്തിന് കോളേജുകളില്‍ പ്ലേസ്മെന്റ് സെല്‍ അനിവാര്യമെന്ന് ‘ഉദ്യോഗ ജ്യോതി’ (തൊഴില്ലായ്മയ്ക്ക് സുസ്ഥിര പരിഹാരം കണ്ടെത്താനുള്ള കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രൊജക്ട്). പ്രാദേശിക കോളേജുകളില്‍ ഇനിയും പ്ലേസ്‌മെന്റ് സെല്‍ രൂപീകരിച്ചിട്ടില്ലെങ്കില്‍ അവ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കണം. മാറുന്ന സാമ്പത്തിക ആവശ്യങ്ങളോട് പൊരുതി നില്‍ക്കാനാകും വിധം വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കുന്നതിനായി വിപണി അറിയുകയും അതിനനുസരിച്ചുള്ള ജോലി സാദ്ധ്യതകള്‍ മനസ്സിലാക്കുകയും വേണം. ഇതിന് വഴിയൊരുക്കുന്ന പ്ലേസ്‌മെന്റ് സെല്‍ പോലുള്ള സംവിധാനം അത്യന്താപേക്ഷിതമാണ്-കളക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കോളേജ് പ്രിന്‍സിപ്പല്‍-പ്ലേസ്‌മെന്റ് സെല്‍ […]