കേരളത്തിലെ വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്താവരുത് -മന്ത്രി ടി. പി രാമകൃഷ്ണന്‍
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വികസന കാര്യത്തില്‍ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയില്‍ നിന്ന് ഒരാള്‍ പോലും പുറത്തായി പോവരുതെന്നും തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങ് പേരാമ്പ്ര സുരഭി അവന്യൂവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ ഒന്നരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കാന്‍ സാധിച്ചു. മുഴുവന്‍ ആളുകള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. […]