International News

ജപ്പാന് മുകളിലൂടെ പറന്ന് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍;പതിച്ചത് പസഫിക് സമുദ്രത്തില്‍,ജനങ്ങളെ ഒഴിപ്പിച്ചു, ട്രെയിനുകള്‍ റദ്ദാക്കി

  • 4th October 2022
  • 0 Comments

ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തരകൊറിയ.ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു,ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.മിസൈല്‍ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു, തുടര്‍ന്ന് രാജ്യത്തിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയില്‍ പതിച്ചു. […]

International News

ആൺകുട്ടികളിൽ ലൈംഗിക ഉത്തേജനമുണ്ടാക്കും ,പോണിടെയിലിന് ജപ്പാനിലെ സ്കൂളുകളിൽ നിയന്ത്രണം

  • 13th March 2022
  • 0 Comments

പെൺകുട്ടികളെ പോണിടെയിൽ രീതിയിൽ മുടി കെട്ടിവയ്ക്കുന്നതിൽ നിന്ന് വിലക്കി ജപ്പാനിലെ സ്‌കൂളുകൾ. ആ രീതിയിൽ മുടി കെട്ടുന്നത് പെൺകുട്ടികളുടെ കഴുത്ത് തുറന്നുകാട്ടുമെന്നും, ഇത് ആൺകുട്ടികളിൽ ലൈംഗിക ഉത്തേജനമുണ്ടാക്കും എന്നുമുള്ള വിചിത്രമായ കണ്ടെത്തലിന് ശേഷമാണ് നടപടി. പെൺകുട്ടികൾ പോണിടെയിൽ കേട്ടരുതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ തന്നോട് പറഞ്ഞതായി മുൻ മിഡിൽ സ്കൂൾ അധ്യാപികയായ മോട്ടോക്കി സുഗിയാമ വൈസിനോട് പറഞ്ഞു. “ആൺകുട്ടികൾ പെൺകുട്ടികളെ നോക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. വെള്ള അടിവസ്ത്രം മാത്രം ധരിക്കാൻ നിർദേശിക്കുന്നതുപോലുള്ള ഒരു നിയമാണ് ഇതും. ഞാൻ എല്ലായ്പ്പോഴും […]

International

കൊറോണ വൈറസ്;ജപ്പാനില്‍ ആദ്യ മരണം

  • 14th February 2020
  • 0 Comments

കൊറോണ വൈറസ് മൂലം ജപ്പാനില്‍ ആദ്യ മരണം. ടോക്കിയോയ്ക്ക് സമീപമുള്ള നഗരത്തിലെ 80 കാരിയാണ് കൊറോണ മൂലം മരണപ്പെട്ടത്. നേരത്തെ ഫിലിപ്പീന്‍സിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനില്‍ 20 ലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ ബുധനാഴ്ച മാത്രം 242 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. ഇതോടെ 1367 പേരാണ് കൊറോണ വൈറസ് മൂലം മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ ഇതു വരെ 59,805 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Kerala

ഖ്യമന്ത്രി ജാപ്പനീസ് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

  • 30th November 2019
  • 0 Comments

ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാപ്പനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഇന്നത്തെ ആദ്യ കൂടിക്കാഴ്ച ജപ്പാന്‍ പ്രാദേശിക പുനരുജ്ജീവന വകുപ്പ് സഹമന്ത്രി സീഗോ കിതാമുരയുമായി ആയിരുന്നു. ഈ കൂടിക്കാഴ്ചയില്‍, വാര്‍ധക്യവും ജനസംഖ്യാപരമായ മാറ്റങ്ങളും, നഗരവല്‍ക്കരണം, ദുരന്തനിവാരണം എന്നിങ്ങനെ ജപ്പാന്‍റെയും കേരളത്തിന്‍റെയും പൊതുവായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഗ്രാമീണ ജപ്പാന്‍റെ പുനരുജ്ജീവനത്തിനുള്ള ജപ്പാന്‍റെ പഞ്ചവത്സര (2015-2020) തന്ത്രത്തെക്കുറിച്ച് കിതാമുര മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഗ്രാമീണ ജപ്പാനില്‍ ഉയര്‍ന്ന […]

Kerala

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ

  • 29th November 2019
  • 0 Comments

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പിനി. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം ചെയ്യ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയിൽ നടത്തിയ ചർച്ചകളിൽ ആണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യപത്രം തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടൊമോഹികോ […]

error: Protected Content !!