എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടിയിലേക്ക് വിളിച്ചിട്ടും പോയില്ലെന്ന് ഷാരിസ്;എസ്ഡിപിഐക്ക് ഫിലിം ക്ലബില്ല ഒരു നേതാവും വിളിച്ചിട്ടില്ലെന്ന് എസ്ഡിപിഐ
ജന ഗണ മനയുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചിട്ട് പോകാതത്തിന്റെ കാരണം വ്യക്തമാക്കി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നാണ് ഷാരിസ് പറഞ്ഞത്. രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേരില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഷാരിസിന്റെ മറുപടി.എന്നാൽ തിരക്കഥാകൃത്ത് ഷാരിസ് […]