Kerala

കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

കോഴിക്കോട് : കോവിഡ് ചികിത്സയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മാവൂർ സ്വദേശിനി സുലേക (55)യുടെ മൃതദേഹം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അടക്കി. മെയ് 20 ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സുലേഖ. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടെതിനെ തുടര്‍ന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം രോഗം […]

Kerala National

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് ഐസിഎംആർ ആസ്ഥാനം അടച്ചു

ന്യൂ ഡൽഹി : രണ്ടാഴ്ചകൾക്ക് മുൻപ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിഎംആർ ആസ്ഥാനം അടച്ചു. കെട്ടിടം രണ്ടു ദിവസത്തിനകം അണുനശീകരണം നടത്തി പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ദിവസം വീട്ടിലിരുന്ന് ജീവനക്കാർ ജോലി ചെയ്യാനാണ് നിർദ്ദേശം. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങും വഴി കോവിഡ് സ്ഥിരീകരണം

പാലക്കാട്: മെയ് 13 വിദേശത്ത് നിന്നെത്തിയ ഗര്‍ഭണിയായ യുവതി ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങും വഴി കോവിഡ് സ്ഥിരീകരണം. രോഗി ബന്ധപ്പെട്ട നഗര സഭയിലെ ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഓഫീസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. കുവൈറ്റില്‍ നിന്നെത്തിയ യുവതി ഗർഭിണി ആയതിനാൽ ഹോം കൊറന്റൈനിൽ കഴിയുകയായിരുന്നു.മെയ് 25 ന് സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലമറിയാന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നായിരുന്നു അറിയിച്ചത്. […]

Kerala News

മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധിയിൽ നടപടി സ്വീകരിക്കാൻ എം പി ഇ ടി മുഹമ്മദ് ബഷീർ കേന്ദ്രത്തിന് കത്തയച്ചു:

കോഴിക്കോട് : നിലവിലെ സാഹചര്യത്തിൽ മാധ്യമ മേഖലയ്ക്ക് ഏൽക്കുന്ന തിരിച്ചടികളിൽ പ്രതികരണവുമായി പൊന്നാനി എം പിയും മുസ്ലിം ലീഗ് നേതാവുമായ ഇ ടി മുഹമ്മദ് ബഷീർ. ജനാധിപത്യന്റെ തൂണായി പ്രവർത്തിക്കുന്ന ഫോർത്ത് എസ്റ്റേറ്റ് നില നിൽക്കേണ്ടത് ഈ നാടിൻറെ തന്നെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു‌. ഈ ആവിശ്യം ഉന്നയിച്ച് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് ചുമതലയുള്ള മന്ത്രിക്ക് കത്ത് നൽകിയെന്നും കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു. നേരത്തെ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ […]

Kerala News

മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങൾ സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലേക്ക് മാറ്റിയതായി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇക്കാര്യത്തിന് വേണ്ടി മാത്രമായിരിക്കും കമ്പനിയെ ഇനി ഉപയോഗപെടുത്തുക. സ്‌പ്രിങ്ക്‌‌ളർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പൂർണമായും സി ഡിറ്റിന്റെ കീഴിലേക്ക് മാറ്റിയതായും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിർമിച്ച് നൽകാൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയെങ്കിലും […]

Kerala News

സീസണുകൾ നഷ്ടപ്പെട്ടു എന്ത് ചെയ്യണമെന്നറിയാതെ വസ്ത്ര വ്യാപാര മേഖല പ്രമുഖ വ്യവസായി പി പി മുകുന്ദനുമായി അഭിമുഖം

കോഴിക്കോട് : ലോക്ക് ഡൌൺ ഇളവുകൾ നൽകിയതിന്റെ ഭാഗമായി സംസ്ഥാനത്തെ തുണി കടകൾ തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും വസ്ത്ര വ്യവസായത്തിന് ഏറ്റ തിരിച്ചടി കനത്തതെന്നും എങ്ങനെ തിരിച്ചു വരുമെന്നുമുള്ള ആശങ്കയും പ്രകടിപ്പിക്കുകയാണ് കോഴിക്കോട് ജില്ലയിലേ പ്രമുഖ വ്യവസായി കാലിക്കറ്റ് സിൽക്‌സ് ഉടമ യും കോഴിക്കോട്് തുണി കച്ചവട സംഘംം പ്രസിഡണ്ടുംുംും കൂടിയാണ്ടി പി പി മുകുന്ദൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കണമെന്നും ഇല്ലാത്ത പക്ഷം വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടി ഏൽക്കുമെന്നും കുന്ദമംഗലം ന്യുസ് ഡോട്ട് […]

Local News

ഓൺലൈൻ പ്രചാരണം സംഘടിപ്പിക്കും മദ്യശാലകൾ തുറക്കുന്നത് സമാധാന ജീവിതത്തിന് തിരിച്ചടിയെന്ന് ഐ എസ് എം

കോഴിക്കോട് : കൊറോണ വൈറസ് വ്യാപനം ശമനമാകാതെ ധൃതിപിടിച് മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം സമാധാന ജീവിതത്തിന് തിരിച്ചടിയാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റു അഭിപ്രായപ്പെട്ടു. മദ്യശാലകൾ അടച്ചതോടെ സമാധാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അക്രമങ്ങളും കേസുകളും കുറഞ്ഞു.ഗാർഹിക പീഡനങ്ങളുടെ തോത് വളരെ കുറവാണ്. ഐ എസ് എം ഓൺലൈൻ യോഗം വിലയിരുത്തി. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഓൺലൈൻ കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മദ്യത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തിന് അമിത പ്രാധാന്യം നൽകുന്നവർ അതിന്റെ സാമൂഹ്യ […]

Kerala Local

രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു

ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത കൂടുതൽ എന്ന് വിലയിരുത്തൽ. ലോക്ക് ഡൗണിൽ ജങ്ങൾക്കു നൽകിയ ഇളവുകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഞാറാഴ്ച മാത്രം 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം 2293 ആയി ഉയർന്നു . മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിതര്‍ 23 ,401 ആയി. ഇതുവരെ മരിച്ചത് 868 ആയി ഉയർന്നു. […]

Kerala News

സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് കനത്ത മഴ ലഭ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരും. കേരളാ തീരത്ത് മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി കഴിഞ്ഞു. സംസ്ഥാനത്ത് നിലവിലെ സാഹചര്യം കണക്കിലെടുത്ത് മെയ് 11നു കൊല്ലം മെയ് 14 ന് : ആലപ്പുഴ, എറണാകുളം, ഇടുക്കി […]

Kerala Local

കുന്ദമംഗലത്ത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യും വ്യാപാര വ്യവസായി ഏകോപന സമിതിയും

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കട തുറന്ന കുന്ദമംഗലത്തെ ചെറുകിട വ്യവസായികളുടെ കടകൾ കളക്ടറുടെ ഉത്തരവിനാൽ പൂട്ടിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യു സി രാമൻ രംഗത്ത്. ജില്ലയിൽ ആരുടേതാണ് യഥാർത്ഥ സർക്കാർ നിലപാടെന്നു അധികൃതർ വ്യക്തമാക്കണമെന്നും വ്യാപാരികൾക്കും ജനങ്ങൾക്കും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ വീഴ്ച വന്നെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. മുഖ്യ മന്ത്രി ഒന്ന് പറയുമ്പോൾ ഉദ്യോഗസ്ഥർ മറ്റൊന്ന് ചെയ്യുന്ന രീതിയിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. […]

error: Protected Content !!