Kerala News

കയ്യിൽ വടി കിട്ടിയാൽ നിരന്തരം അടിക്കാനുള്ള സംഘടനയല്ല; സമസ്ത വിഷയത്തിൽ മുസ്ലിം ലീഗ്

പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ച് അപമാനിച്ച സംഭവത്തിൽ സമസ്തയെ പ്രതിരോധിച്ച് മുസ്ലിം ലീഗ്. കൈയിൽ ഒരു വടി കിട്ടിയെന്ന് കരുതി നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുടെ മത സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ പങ്കുകൾ വിസ്മരിച്ചുകൊണ്ട് ദിവസങ്ങളോളം ‘വടികൊണ്ട് അടിക്കുന്നത്’ ഭംഗിയല്ലെന്ന് കുഞ്ഞാലി കുട്ടി പറഞ്ഞു. ‘കയ്യില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ […]

Kerala

കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് തകർത്ത സംഭവം : പോലിസിനോട് കേസെടുക്കാൻ നിർദേശിച്ച് കോടതി

  • 28th March 2021
  • 0 Comments

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ മറവില്‍ യാത്രക്കാരന്റെ വന്‍ വിലയുള്ള വാച്ച്‌ കേടാക്കിയ സംഭവത്തില്‍ പോലിസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. പരാതിക്കാരന്റെ അഭിഭാഷകന്‍ കെ കെ മുഹമ്മദ് അക്ബറാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച്‌ കസ്റ്റംസ് പരിശോധിച്ച, വാച്ച്‌ യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു. ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലേറെ നല്‍കി സഹോദരന്‍ […]

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ

  • 29th October 2020
  • 0 Comments

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ. പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശാബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യാക്കോബായ സുറിയാനി സഭ അറിയിച്ചത്. ഇതുസംബന്ധിച്ച് സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുഹന്നദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകാരം നല്‍കി. സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ എല്ലാ ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്. മാമോദീസ, വിവാഹം,ശവസംസ്‌കാരം […]

വിവാദ കാർഷിക നിയമങ്ങൾ: നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം

  • 28th October 2020
  • 0 Comments

കേന്ദ്ര സർക്കാരിൻറെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ  നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം. നവംബർ 26നും 27നും ഡൽഹിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചതിന്​ മുന്നോടിയായാണ്  സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ​ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതീയ കിസാൻ യൂനിയൻ, ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​  ‘ദില്ലി ചലോ മാർച്ച്’​. പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകർ മാർച്ചിൽ പ​ങ്കെടുമെന്ന്​ കരുതുന്നതായി നേതാക്കൻമാർ […]

News

കാർത്ത്യാനി അമ്മയ്ക്കും മകനും മനുഷ്യ സ്നേഹികളുടെ സഹായ പ്രവാഹം

കോഴിക്കോട് : ജനശബ്ദം ഇംപാക്‌ട്. കുന്ദമംഗലം പന്തീർപാടം നൊച്ചിപൊയിൽ സ്വദേശിയായ കാർത്ത്യാനി അമ്മയ്ക്കും രോഗബാധിതനായ മകൻ വസന്തനും മനുഷ്യ സ്നേഹികളുടെ സഹായ പ്രവാഹം. കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് നിരവധി പേരാണ് ഇതിനോടകം മുൻപോട്ട് വന്നത്. നിലവിൽ സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത് മലബാർ മിൽമ ഓഫീസേർസ് അസോസിയേഷനും,കോഴിക്കോട് പൊയ്യ പ്രദേശത്തെ പ്രവാസി സുഹൃത്തുക്കളും, കുന്ദമംഗലം ലക്സസ് സൂപ്പർ മാർക്കറ്റും, സിന്ദൂർ ടെക്സ്റ്റൈൽസുമാണ് . വർത്തയറിഞ്ഞ ഉടനെ തന്നെ ഒരു വർഷത്തേക്കുള്ള വീട്ടാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങൾ മലബാർ മിൽമ ഓഫീസേർസ് […]

News

ബാബരി മസ്ജിദ് വിധി നിര്‍ഭാഗ്യകരം പി കെ കുഞ്ഞാലിക്കുട്ടി

  • 30th September 2020
  • 0 Comments

കൊച്ചി: ബാബരി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. വിധി നിര്‍ഭാഗ്യകരമെന്നും പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണെന്നും അവിടെ ഈ പ്രതികളുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നെന്നും അവര്‍ ആരും തന്നെ ഇത് തടയാന്‍ ശ്രമിച്ചില്ലെന്നത് ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്തതാണെന്ന് വളരെ വ്യക്തമായി പറഞ്ഞതാണെന്നും. അന്വേഷണ ഏജന്‌സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതാണ്. എന്നിട്ട് ഇപ്പോള്‍ എല്ലാവരേയും വെറുതെ വിട്ട് വിധി വന്നിരിക്കുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടില്ലയെന്നും അദ്ദേഹം […]

Kerala News

ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

  • 29th September 2020
  • 0 Comments

ഗർഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകിയതിൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതരെ വെള്ളപൂശിക്കൊണ്ടാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഡിസ്ചാർജ് […]

Kerala

എൻഐഎ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നു

  • 17th September 2020
  • 0 Comments

നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ ആറ് മണിക്കാണ് മന്ത്രി എൻഐഎ ഓഫിസിലെത്തിയത്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്. ഇതാദ്യമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. നേരത്തെ റംസാൻ കിറ്റ് വിതരണ സമയത്ത് സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. മൂന്ന് പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ […]

News

ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

  • 7th September 2020
  • 0 Comments

തിരുവനന്തപുരം : ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തതിരിക്കുന്നത് . പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. .

News

പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച കുഞ്ഞു മകൾക്ക് ഇത്തവണ പൊന്നോണം

പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്ന മകൾ ഒന്നര വയസ്സുകാരി ജോസ്ഫിൻ മരിയയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവനും ഭാര്യ നിതയും കോവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിലെ അധ്യാപന ജോലി നഷ്ടപ്പെട്ട ജീവനും ഭാര്യയും 12 വർഷത്തിന് ശേഷമാണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. കഴിഞ്ഞ ജൂലൈ 16നാണ് വട്ടക്കയത്തെ വീട്ടിൽ ജീവന്റെ കുടുംബം എത്തുന്നത്. അന്നു മുതൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. ജൂലൈ 21ന് രാത്രി 8.30നാണ് വീട്ടിൽ […]

error: Protected Content !!