International

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക്

  • 11th September 2025
  • 0 Comments

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ […]

Trending

ഫലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരും; വെടിനിർത്തൽ കരാറിന് പിന്നാലെ നിലാപാടറിയിച്ച് ഹിസ്ബുള്ള

  • 28th November 2024
  • 0 Comments

ഇസ്രയേലുമായുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസം നിലപാടറിയിച്ച് ലബനോനിലെ സായുധസേനാ വിഭാഗമായ ഹിസ്ബുള്ള. ഫലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരുമെന്ന് അവർ പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട യാതൊരു പരാമർശവും ഹിസ്ബുള്ള നടത്തിയില്ല.കാഞ്ചിയിൽ കൈവിരൽ പതിപ്പിച്ച് തന്നെ അതിർത്തികളിൽ നിന്നുള്ള ഇസ്രയേലി സൈന്യത്തിന്റെ പിന്മാറ്റത്തെ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ഹിസ്ബുള്ള പറയുന്നു. വെടി നിർത്തൽ കരാർ പ്രകാരം തെക്കൻ ലബനന്റെ അതിർത്തി പ്രദേശത്ത് നിന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം പിന്മാറും.അമേരിക്കയുടെയും ഫ്രാൻസിന്റെയും ശക്തമായ […]

International Trending

‘താല്‍ക്കാലിക നിയമനം മാത്രമാണിത്, അധികകാലം നിലനില്‍ക്കില്ല’; ഹിസ്ബുല്ല തലവനെ ഉടന്‍ വധിക്കുമെന്ന് ഇസ്രായേല്‍

  • 30th October 2024
  • 0 Comments

തെല്‍ അവീവ്: ഹസന്‍ നസ്റുല്ലയുടെ മരണശേഷം ഹിസ്ബുല്ലയുടെ തലവനായി നിയമിച്ചത് നയീം ഖാസിമിനെയാണ്. എന്നാല്‍ പുതിയ തലവനെ ഉടന്‍ വധിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേല്‍. നയീം ഖാസിമിന്റെ ഫോട്ടോ പങ്കുവെച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് വധഭീഷണി മുഴക്കിയത്. ‘താല്‍ക്കാലിക നിയമനം മാത്രമാണിത്, അധികകാലം നിലനില്‍ക്കില്ല’ എന്നാണ് ഫോട്ടോക്ക് ഗാലന്റ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സെപ്തംബര്‍ 27ലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസറുല്ലയുടെ മരണത്തിന് പിന്നാലെയാണ് നയീം ഖാസിമിനെ നേതാവായി ഹിസ്ബുല്ല തെരഞ്ഞെടുത്തത്.

GLOBAL

ആക്രമണം അതിരൂക്ഷം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കടന്നു

  • 22nd January 2024
  • 0 Comments

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു. വെടിവെയ്പ്പ്, വ്യോമാക്രമണം, ബോംബാക്രമണം എന്നിവയില്‍ വടക്കന്‍ ഗാസയിലെ ജബാലിയ മുതല്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് വരെ ചോരക്കളമായി മാറി. ഹമാസിനെ ലക്ഷ്യമിട്ട് ജബാലിയയിലെ അഭയാര്‍ത്ഥി ക്യാംപ് കേന്ദ്രീകരിച്ച ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 178 പേര്‍. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25, 105 ആയി ഉയര്‍ന്നു. അറുപത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. 9000ത്തോളം ഹമാസുകാരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസിനെ പൂര്‍ണമായും […]

GLOBAL News

വെള്ളിയാഴ്ച പ്രാർഥന; അൽ അഖ്‌സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ

  • 27th October 2023
  • 0 Comments

അൽ അഖ്‌സ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം അടച്ച് ഇസ്രായേൽ. ദേശീയ മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്നും പ്രാർഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രായേലിന്റെ വഴിതടയൽ.​ അതിനിടെ ഗ​സ്സ​യി​ലെ […]

global News

ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കും; ആക്രമണം തുടർന്ന് ഇസ്രായേൽ

  • 22nd October 2023
  • 0 Comments

ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം തുടർന്ന് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഏജന്‍സി അറിയിച്ചു.വെസ്റ്റ്ബാങ്കില്‍ 30 ലക്ഷത്തോളം പലസ്തീനികള്‍ താമസിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. വെസ്റ്റ്ബാങ്കിലെ പ്രസിദ്ധമായ ഒരു പള്ളിക്ക് നേരെയും ആക്രമുണ്ടായി. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായും ആശങ്കയുണ്ട്. ഇതിനിടെ ഗാസയില്‍ ആക്രമണം […]

GLOBAL News

രണ്ട് യുഎസ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; നിർണായകമായത് ഖത്തറിന്റെ ഇടപെടൽ

  • 21st October 2023
  • 0 Comments

ഗാസയിൽ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ മോചിപ്പിച്ച് ഹമാസ്. യുഎസ് പൗരന്മാരായ ജൂഡിത് റാനൻ( 59), മകൾ നേറ്റില റാനൻ(18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലിൽ തിരിച്ചെത്തിയതായി ഇസ്രയേൽ സർക്കാർ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ‘മാനുഷിക പരിഗണന’വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് സൂചിപ്പിച്ചു.ഇസ്രയേലിൽ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടു പോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ.ഇരുവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. യുഎസ് വനിതകളുടെ മോചനത്തിൽ […]

GLOBAL News

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി

  • 18th October 2023
  • 0 Comments

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ടെല്‍ അവീവിലെത്തിയ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു. യുദ്ധം സംബന്ധിച്ച നിലവിലെ സ്ഥിതിഗതികള്‍ നെതന്യാഹുമായി ബൈഡന്‍ ചര്‍ച്ചചെയ്യും. ഗാസയിലെ ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനില്‍ അറബ് നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിച്ചിരുന്നെങ്കിലും ഈ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്.ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് […]

GLOBAL News

അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ നാളെ ഇസ്രായേലിലെത്തും;, നെതന്യാഹുവുമായി കൂടിക്കാഴ്ച

  • 17th October 2023
  • 0 Comments

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. നയതന്ത്രതല ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ഇസ്രായേലിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ അറിയിച്ചത്.ഗാസയ്ക്ക് സഹായം നൽകാനും ഇസ്രായേലും വാഷിംഗ്ടണും തീരുമാനിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്നും […]

National News

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയാതായി ഇന്ത്യൻ എംബസി

  • 11th October 2023
  • 0 Comments

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. അതേസമയം ഹമാസിൻറെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 […]

error: Protected Content !!