ഡ്രോണാക്രമണവുമായി തിരിച്ചടിച്ച് അമേരിക്ക; കാബൂള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചതായി സ്ഥിരീകരണം
കാബുള്‍ വിമാനത്താവളത്തിലെ ചാവേര്‍ ബോംബാക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. കാബൂള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് ലഭിക്കുന്ന വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ കേന്ദ്രമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലെ മരണം 170 ആയി. കൊല്ലപ്പെട്ടവരില്‍ […]