International

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്; മരണം 36 ആയി

  • 7th January 2026
  • 0 Comments

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിൽ മരണം 36 ആയി. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഇറാനിലെ 88 നഗരങ്ങളിൽ 257 സ്ഥലങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടന്നു. പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമാക്കുമെന്നും സംയമനം പാലിക്കണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഇറാനിൽ പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയാക്കിയത്. പ്രക്ഷോഭത്തിൽ 60-ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും […]

GLOBAL International Trending

ഇറാന്‍ ആക്രമിച്ചത് അഞ്ച് ഇസ്രായേല്‍ സൈനിക താവളങ്ങളെന്ന് റിപ്പോര്‍ട്ട്

തെല്‍ അവിവ്: ഇറാന്‍ ആക്രമിച്ചത് ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങളെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഗ്രഹ ഡാറ്റ വിലയിരുത്തിയാണ് ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആക്രമണം വിശദീകരിക്കുന്നത്. 12 ദിവസമാണ് ഇറാനും ഇസ്രായേലും തമ്മിലെ സംഘര്‍ഷം നീണ്ടുനിന്നത്. കനത്ത ആക്രമണ- പ്രത്യാക്രമണങ്ങള്‍ക്കാണ് ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നത്. അഞ്ച് ഐഡിഎഫ് താവളങ്ങള്‍ ആകെ ആറ് റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴയതും എന്നാല്‍ വ്യോമസേനയുടെ […]

GLOBAL International

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അതേസമയം, മറ്റൊരു ഇറാനിയന്‍ […]

GLOBAL International ukrain russia war

ഇസ്രയേലിനെ തിരിച്ചടിച്ച് ഇറാന്‍; ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിന് ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ ഒരു മരണം. 60 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. ജറുസലേമില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ ഇസ്രായേല്‍ വനിത കൊല്ലപ്പെട്ടു. ഡ്രോണ്‍ ആക്രമണം മാത്രമല്ല മിസൈലുകളും എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇസ്രായേല്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യുദ്ധവിമാനം വെടിവെച്ചിട്ടെന്ന വാര്‍ത്തകള്‍ ഇസ്രായേല്‍ നിഷേധിച്ചു. ഇറാന്റെ നതന്‍സ്, ഇസ്ഫഹാന്‍, ഫര്‍ദോ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് […]

GLOBAL International

ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രണം; ടെഹ്റാനില്‍ വന്‍ സ്‌ഫോടനം

  • 26th October 2024
  • 0 Comments

ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേല്‍ മിസൈല്‍ ക്രമണം. ഒക്ടോബര്‍ ഒന്നിനാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ തൊടുത്തു വിട്ടത്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

GLOBAL International

ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

  • 20th April 2024
  • 0 Comments

തെഹ്‌റാന്‍: ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇസ്രായേല്‍ തിരിച്ചടിക്കുകയും ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ശക്തമായി പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ ഒരു രാത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന വന്നത്. ഇസ്രായേലിന്റെ ആക്രമണത്തെ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും ഇതെ കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ചയാണ് […]

GLOBAL International

ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ്

  • 15th April 2024
  • 0 Comments

ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു. പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ”സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേല്‍) അല്ലെങ്കില്‍ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് നിര്‍ണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്‌സി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ […]

GLOBAL International

ഇറാനെതിരെ തിരിച്ചടിച്ച് പാക്കിസ്ഥാന്‍; ആക്രമണത്തില്‍ കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

  • 18th January 2024
  • 0 Comments

തെഹ്‌റാന്‍: ഇറാന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി പ്രത്യാക്രമണം നടത്തി പാകിസ്ഥാന്‍. ആക്രമണത്തില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ […]

International News

ഇറാനിൽ സ്കൂളിൽ പെൺകുട്ടികൾക്ക് നേരെ വിഷ വാതക പ്രയോഗം; സ്ഥിരീകരിച്ച് ആരോഗ്യ ഉപമന്ത്രി

  • 27th February 2023
  • 0 Comments

ഇറാനിൽ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്ക് നേരെ വിഷ വാതക പ്രയോഗം നടന്നതായി ആരോ​ഗ്യ ഉപമന്ത്രി യോനസ് പനാഹിയുടെ സ്ഥിരീകരണം. ക്വാം ന​ഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികൾ കരുതിക്കൂട്ടിയാണ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറ് കണക്കിന് പെൺകുട്ടികളാണ് കഴിഞ്ഞ നവംബർ മാസം ശ്വാസ കോശ വിഷ ബാധയെ തുടർന്ന് ചികിത്സ നേടിയത്. ക്വാമിൽ നടന്നത് കരുതിക്കൂട്ടിയുള്ള പ്രയോഗമാണെന്നുംപെൺകുട്ടികൾക്ക് വിഷബാധയേറ്റതിനാൽ ക്വാമിലെ സ്കൂളുകൾ അടച്ചുപൂട്ടണമെന്നാണ് ചിലർ ആവശ്യപ്പെടുന്നതെന്നും […]

International

സർക്കാർ വിരുദ്ധ പ്രതിഷേധം; ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകിയതായി ഇറാൻ

  • 6th February 2023
  • 0 Comments

ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാൻറെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാർക്കും, വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും തീരുമാനം ബാധകമല്ലെന്ന് ഔദ്യോഗിക വാർത്താ ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തിൽ നിരവധി പേരെയാണ് ഇറാനിൽ തുറങ്കിൽ അടച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു ഇവർക്ക് […]

error: Protected Content !!