ലൈഫ് മിഷന്‍ രണ്ടാം ഘട്ടം ഡിസംബറോടെ പൂര്‍ത്തീകരിക്കണം – ജില്ലാ കലക്ടര്‍
ജില്ലയില്‍ രണ്ടാം ഘട്ടത്തില്‍ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട വീടുകളുടെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ഭവനനിര്‍മാണ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാതിവഴിയിലായ ഭവനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ 285 വീടുകള്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുണ്ട്. വിവിധ […]



