News Sports

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

  • 20th July 2021
  • 0 Comments

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം തുടങ്ങുക. പരമ്പര പിടിക്കുക ലക്ഷ്യമിട്ടാണ് രാഹുല്‍ ദ്രാവിഡിന്റെ യുവ ഇന്ത്യ ഇറങ്ങുന്നത്. അതേസമയം കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കുകയാകും ശ്രീലങ്കയുടെ ശ്രമം. ഇന്ത്യയുടെ രണ്ടാംനിര എന്ന് അര്‍ജുന രണതുംഗ പരിഹസിച്ചെങ്കിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ആദ്യ മത്സരത്തിലേ പ്രകടമായിരുന്നു. ഇന്ത്യന്‍ യുവ ബാറ്റ്സ്മാന്മാര്‍ സ്‌ഫോടനാത്മകമായി ബാറ്റുവീശിയപ്പോള്‍ നായകന്‍ ശിഖര്‍ ധവാന്‍ കരുതലും കരുത്തും കൂട്ടിയിണക്കി ക്രീസിലുറച്ചു. ആതിഥേയര്‍ക്കാകട്ടേ സ്‌ട്രൈക്ക് റോട്ടേറ്റ് […]

International National News Sports

ഗാബയില്‍ ഓസീസിന്റെ നടുവൊടിച്ച് ഇന്ത്യ; ചരിത്ര വിജയവും പരമ്പരയും

  • 19th January 2021
  • 0 Comments

ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം 18 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. 1988നു ശേഷം ഗാബയില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പരയും സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 […]

information News Sports

ലബുഷെയ്‌ന് സെഞ്ച്വറി, നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍; കന്നി ടെസ്റ്റില്‍ രണ്ടുവിക്കറ്റെടുത്ത് നടരാജന്‍

  • 15th January 2021
  • 0 Comments

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ലബുഷെയ്നിന്റെ മികവില്‍ ഓസീസ് മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 38 റണ്‍സുമായി നായകന്‍ ടിം പെയ്നുമാണ് ക്രീസില്‍. 195 പന്തുകളില്‍നിന്നാണ് ലബുഷെയ്ന്‍ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ അകമ്പടില്‍ താരം 108 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ […]

International News Sports

പരിക്കില്‍ കുടുങ്ങി ടീം ഇന്ത്യ; ജഡേജയും വിഹാരിയും പുറത്ത്

  • 12th January 2021
  • 0 Comments

സിഡ്‌നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുന്‍പേ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ‘തലവേദന’യും തുടങ്ങി- ബ്രിസ്‌ബെയ്‌നിലെ 4-ാം ടെസ്റ്റില്‍ ആരൊക്കെ കളിക്കും? പരുക്കിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളെ മുന്‍പേ നഷ്ടമായ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന താരങ്ങളില്‍ ഏതാനും പേരെ സിഡ്‌നി ടെസ്റ്റിലും നഷ്ടമായി. സിഡ്‌നിയില്‍ പരുക്കേറ്റ താരങ്ങളില്‍ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ കളത്തിലിറങ്ങിയതേയില്ല. ഒന്നാം ഇന്നിങ്‌സില്‍ […]

News Sports

മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ടയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഓസ്‌ട്രേലിയ

  • 3rd January 2021
  • 0 Comments

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ്. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇന്ത്യന്‍ ടീം പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. ‘ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളുടെ സങ്കീര്‍ണത മനസ്സിലാക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഞങ്ങളും ചേര്‍ന്നാണ് ബയോ ബബിള്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, സിഡ്‌നിയിലെ ആദ്യ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ നിബന്ധനകളുടെ കാര്യത്തില്‍ ഞങ്ങളെ സാദാ […]

പതിറ്റാണ്ടിലെ മികച്ച ഏകദിന താരമായി വിരാട് കോഹ്‌ലി

  • 28th December 2020
  • 0 Comments

ഐ.സി.സിയുടെ പതിറ്റാണ്ടിലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മികച്ച ഏകദിന താരത്തിനുള്ള പുസ്‌കാരവും കോഹ്‌ലിക്ക് ലഭിച്ചു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം എം എസ് ധോണി നേടി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ട്വന്റി 20 താരം. ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ ടെസ്റ്റിലെ താരമായും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം, പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തെരഞ്ഞെടുത്തിരുന്നു. കോഹ്‌ലി ടെസ്റ്റ് […]

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 390 റണ്‍സ്

  • 29th November 2020
  • 0 Comments

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ(104)യും ഡേവിഡ് വാര്‍ണ്‍ര്‍(83)നായകന്‍ ആരോണ്‍ ഫിഞ്ച്(60), ലാബുസ്ചാഗ്‌നെ(70), ഗ്ലെണ്‍ മാക്‌സ്വെല്‍(63*)എന്നിവരുടെയും മികവില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലിന് 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 22.5 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 77 പന്ത് നേരിട്ട വാര്‍ണര്‍ 7 […]

സിഡ്‌നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ചുമത്തി

  • 28th November 2020
  • 0 Comments

ഇന്നലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂണ്‍ ആണ് പിഴ ചുമത്തിയത്. ”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആര്‍ട്ടിക്കിളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം […]

News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. ഏതേസമയം ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ട്. ഇതിനായി ദുബായില്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായും സൂചനയുണ്ട്. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

error: Protected Content !!