ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ്; രണ്ടാം ദിനം മഴ കളിക്കുന്നു
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം മഴ കാരണം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ തുടരുകയാണ് ഇതോടെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്ടപ്പെട്ടു. താരങ്ങൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്‌ഫീൽഡിലെ നനവ് മറ്റൊരു പ്രശ്‌നമാകുന്നത് കൊണ്ട്] തന്നെ ഇന്ന് കളി നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. 122 റൺസ് നേടി പുറത്താവാതെ നിൽക്കുന ഓപ്പണർ കെഎൽ രാഹുലിന്റെ മികവിൽ […]