Kerala Local

കോഴിക്കോട് ഐഐഎമ്മിന്റെ 25-ാമത് വാർഷികം: കോൺവൊക്കേഷനിൽ 1166 വിദ്യാർത്ഥികൾക്ക് ബിരുദം

  • 8th April 2023
  • 0 Comments

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ (ഐഐഎംകെ) 25-ാമത് വാർഷിക കോൺവൊക്കേഷൻ ഇന്ന് കാമ്പസിൽ നടന്നു. ആകെ 1166 വിദ്യാർത്ഥികൾക്ക് ബിരുദവും സമ്മാനിച്ചു. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ മന്ത്രി വി മുരളീധരൻ 25 മണിക്കൂർ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ സിഇഒയും എംഡിയുമായ ഡോ. പ്രവീർ സിൻഹ വിശിഷ്ടാതിഥിയായിരുന്നു. ഐഐഎംകെ ബോർഡ് ഓഫ് ഗവർണേഴ്‌സ് (ബിഒജി), പ്രൊഫ. ദേബാഷിസ് ചാറ്റർജി, ഡയറക്ടർ ഐഐഎംകെ, ഐഐഎംകെ ബിഒജി […]

Kerala

കോഴിക്കോട് ഐഐഎംൽ സംഘടിപ്പിച്ച 12-ാമത് ഇന്ത്യൻ മാനേജ്‌മെന്റ് കോൺക്ലേവിന് സമാപനം

  • 10th December 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ഐഐഎംന്റെ നേതൃത്വത്തിൽ എംബിഎ യൂണിവേഴ്‌സ് ഡോട്ട് കോം സംഘടിപ്പിച്ച 12-ാമത് ഇന്ത്യൻ മാനേജ്‌മെന്റ് കോൺക്ലേവ് (ഐഎംസി) ഇന്ന് സമാപിച്ചു. മുൻ പ്രഥമ വനിത സവിത കോവിന്ദിനൊപ്പം നടന്ന ചടങ്ങിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി. പ്രൊഫ. ദേബാഷിസ് ചാറ്റർജി, ഡയറക്ടർ ഐഐഎം കോഴിക്കോട്, ശ്രീ അമിത് അഗ്നിഹോത്രി, കൺവീനർ ഐഎംസി ദ്വിദിന ഐഎംസി ഇന്ത്യയുടെ നിർണായക വാർഷിക മാനേജ്മെന്റ് വിദ്യാഭ്യാസ കോൺഫറൻസും അവാർഡ് പ്ലാറ്റ്ഫോമാണ്. NEP 2022-ന്റെ ഇന്ത്യയുടെ വിദ്യാഭ്യാസ […]

Local News

ഐഐഎംഎം സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ പെങ്കെടുത്ത വിദ്യാർഥികൾ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തിൽ പെട്ടു: പരിക്ക്‌

  • 16th September 2022
  • 0 Comments

കൂമ്പാറയിൽ ഐഐഎംഎം സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ പെങ്കെടുത്ത വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്.രാവിലെ 8:45 ഓടെയായിരുന്നു അപകടം.കക്കാടംപൊയിൽ നടക്കുന്ന പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Local News

ഐ ഐ എം പ്രൊഫെസേഴ്സ് ക്വട്ടേഴ്‌സിന് സമീപം അടിക്കാടുകൾക്ക് തീ പിടിച്ചു

  • 5th March 2022
  • 0 Comments

ഐ ഐ എം പ്രൊഫെസേഴ്സ് ക്വട്ടേഴ്‌സിന് സമീപം അടിക്കാടുകൾക്ക് തീ പിടിച്ചു.ഫയർ ഫോഴ്സ് എത്തി പെട്ടന്ന് തന്നെ രക്ഷ പ്രവർത്തനം നടത്തിയത് വലിയ അപകടം ഒഴിവാക്കി. വെള്ളിമാടുകുന്ന് നിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസിയുടെ നേതൃത്വത്തിലെത്തിയ ടീം ആണ് തീ അണച്ചത്. വേനൽ ചൂട് കൂടിയ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കാടുകളും മറ്റും തീ പിടിക്കുന്നത് പതിവാണ്. ചുരത്തിന്റെ ചില ഭാഗങ്ങളിലും ഈ അടുത്ത് തീ പിടിച്ചിരുന്നു

Local News

ഐ ഐ എമ്മിൽ 3 ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

  • 20th January 2022
  • 0 Comments

കുന്ദമംഗലം ഐ ഐ എമ്മിൽ 3 ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.ഒരു വിദ്യാർത്ഥിക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നേരത്തെ ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതേ തുടർന്ന് ക്യാമ്പസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി

Kerala News

രഞ്ജിത്തിനെപ്പോലുള്ളവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറും;അഭിനന്ദിച്ച് തോമസ് ഐസക്

  • 10th April 2021
  • 0 Comments

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയര്‍ന്ന്, റാഞ്ചി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിത്ത് ആര്‍ പാണത്തൂര്‍ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തോറ്റു തുടങ്ങി എന്ന തോന്നല്‍ ജയിക്കണമെന്ന വാശിയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇത്തരത്തില്‍ അസാമാന്യമായ ഇച്ഛാശക്തിയോടെ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തെത്തിയ മഹാനായ കെ ആര്‍ നാരായണനെപ്പോലുള്ളവരുടെ ജീവചരിത്രം നമ്മുടെ മുന്നിലുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ വാക്കുകള്‍ […]

Local

ഐഐഎം നു സമീപം ബൈക്ക് യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റു

  • 25th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ഐഐഎം നു സമീപം ബസ്സിടിച്ച് പരിക്കേറ്റു. പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍(35) ആണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

News

ഐഐഎംന്റെ ധാര്‍ഷ്ട്യത്തിന് തിരിച്ചടി: കലക്ടര്‍ ജനങ്ങള്‍ക്കൊപ്പം

കോഴിക്കോട്: കുന്ദമംഗലം ഐഐഎം ലെ മാലിന്യം മൂലം കുടിവെള്ളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശത്തെ നിവാസികളാണ് കാലങ്ങളായി ശുദ്ധജലം കിട്ടാതെ ഐഐഎംന്റെ കാരുംണ്യത്തിന് വേണ്ടി കനിഞ്ഞിരുന്നത്. ഇവരുടെ വീടുകളിലെ കിണറുകളാണ് ഐഐഎമ്മിലെ മാലിന്യം ഒഴുകിയെത്തി ഉപയോഗശൂന്യമായത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ശുചിത്വ മിശനും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി മാലിന്യം […]

Trending

ഐഐഎം ലെ മലിനജലം: ദുരിതമൊഴിയാതെ മാട്ടുമ്മല്‍ പ്രദേശവാസികള്‍

ഏറെക്കാലമിയി നിലനില്‍ക്കുന്ന പ്രശ്‌നമാണ് മാട്ടുമ്മല്‍ പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നം. ഐഐഎം ലെ മാലിന്യപ്ലാന്റില്‍ നിന്നുമുള്ള മാലിന്യത്തില്‍ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികളുടെ കുടിവെള്ളം നശിച്ചിട്ട് ഏറെ നാളായി. വലിയ പ്രതിഷേധങ്ങളും മറ്റും കാരണം താത്കാലിക പരിഹാരം വിഷയത്തില്‍ വന്നിരുന്നു. എന്നാല്‍ നാളുകള്‍ക്കിപ്പുറം മാട്ടുമ്മല്‍ പ്രദേശവാസികളുടെ പ്രശ്‌നം വീണ്ടും ചര്‍ച്ചയായി. നാളുകള്‍ക്ക് മുന്‍പ് പ്രദേശവാസികളുടെ വെള്ളം മലിനമായപ്പോള്‍ പരിഹാരമെന്നോണം ഐഐഎം ഇവര്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ സമയത്തിനെത്തിക്കാത്തതും മറ്റും അന്ന് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഐഐഎംന്റെ മാലിന്യ പ്ലാന്റിലെ മാലിന്യം […]

error: Protected Content !!