Kerala News

സംഭരണശേഷിയുടെ 40% മാത്രം; ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്

  • 3rd October 2023
  • 0 Comments

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞവർഷം ഇതേസമയം 2386 അടി വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജല നിരപ്പ് ഉയരാത്തതിൽ കെഎസ്ഇബിക്ക് ആശങ്കയുണ്ട്. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് […]

Kerala News

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

  • 30th September 2023
  • 0 Comments

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജി പി ഉത്തരവിറക്കി. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലാക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസാണ് ഡാമിനുള്ളിൽ കടന്നത്. അണക്കെട്ടിൽ കടന്ന നിയാസ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി പോലീസിനായിരുന്നു നിലവിൽ അന്വേഷണ […]

Kerala Local News

ഇടുക്കി അണക്കെട്ടിൽ വെളളം 54 അടി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

  • 16th August 2023
  • 0 Comments

തിരുവനന്തപുരം: മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. മൂന്ന് ദിവസമായി വെളളം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 54 അടി വെളളമാണ് കുറഞ്ഞത്. തുട‌ർച്ചയായി മഴ പെയ്താൽ മാത്രമേ അണക്കെ‌ട്ടിലേക്കുളള നീരൊഴുക്ക് ശക്തമാവുകയുളളു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. കഴിഞ്ഞ വർഷം ഇതേ മാസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. […]

Kerala News

വൃഷ്ടിപ്രദേശങ്ങളിൽ മഴ;ഇടുക്കി ഡാം തുറന്നു, പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി രണ്ട് വീടുകൾ മണ്ണിനടിയിൽ

  • 7th August 2022
  • 0 Comments

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു.ജലനിരപ്പ് നിലവിൽ 2384.04 അടിയിലെത്തിഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ആണ് ഒഴുക്കുന്നത്. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. 2383.53 അടിയാണ് ആണ് ഇടുക്കി അണക്കെട്ടിന്റെ വിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും 26 ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് […]

Kerala News

ജലനിരപ്പ് ഉയരുന്നു, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് തുറക്കാന്‍ സാധ്യത

  • 6th August 2022
  • 0 Comments

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഇന്നു തുറന്നേക്കും. നിലവില്‍ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ […]

Kerala News

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് ഉരുള്‍പൊട്ടി, ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

  • 3rd August 2022
  • 0 Comments

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലര്‍ട്ട് പത്ത് ജില്ലകളില്‍ നിന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുക്കി. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും […]

Kerala News

മുല്ലപ്പെരിയാർ; ജലനിരപ്പ് കുറഞ്ഞു; മൂന്ന് ഷട്ടറുകൾ കൂടി അടച്ചു

  • 24th November 2021
  • 0 Comments

കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതോട് കൂടി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് കുറഞ്ഞതോട് കൂടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ രാത്രി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. അതെ സമയം ഇടുക്കി അണക്കെട്ടിൽ 2400.22 അടിയാണ് […]

Kerala News

ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

  • 18th November 2021
  • 0 Comments

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. രാവിലെ 10 മണിക്ക് 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഏകദേശം 40 കുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതിനും ഈ സ്ഥലങ്ങളില്‍ […]

Kerala News

ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാം തുറന്നു

  • 14th November 2021
  • 0 Comments

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഉച്ചക്ക് രണ്ട് മാണിയോട് കൂടിയാണ് ഡാം തുറന്നത്. 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. 40 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ആവശ്യമാണെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിമെന്നും . മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി […]

Kerala News

റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല; ഇടുക്കി ഡാം ഇന്ന് തുറക്കില്ല

  • 13th November 2021
  • 0 Comments

ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള അനുമതി എടുത്തിട്ടുണ്ട്. സെക്കന്റില്‍ 100 ക്യുമിക്‌സ് ജലം ഒഴുക്കിവിടാനുള്ള അനുമതി എടുത്തിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ ജാഗ്രത നിര്‍ദേശം കൊടുത്തിട്ടുണ്ട്. ആ ജാഗ്രത നിര്‍ദേശം ഇന്ന് തുടരുന്നുണ്ട്. 2398.46 ആണ് […]

error: Protected Content !!